ഛത്തീസ്ഗഡിലെ സുക്മയില്‍മൂന്ന് മാവോയിസ്റ്റ് ഭീകരരെ വധിച്ചു

സംഭവ സ്ഥലത്ത് നിന്നും നിരവധി ആയുധ ശേഖരങ്ങളും കണ്ടെടുത്തതായി സുക്മ പൊലീസ് സൂപ്രണ്ട് ശലഭ് സിന്‍ഹ അറിയിച്ചു. മുജാക്കി ഹിദ്മ, മുജാക്കി ഭീമ, സോധി ദേവ എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്.

0

.സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റ് ഭീകരരെ വധിച്ചു. തലയ്ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന കമാന്‍ഡറും രണ്ട് ഭീകരരുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്നും നിരവധി ആയുധ ശേഖരങ്ങളും കണ്ടെടുത്തതായി സുക്മ പൊലീസ് സൂപ്രണ്ട് ശലഭ് സിന്‍ഹ അറിയിച്ചു. മുജാക്കി ഹിദ്മ, മുജാക്കി ഭീമ, സോധി ദേവ എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ദണ്ഡേവാഡയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട്മാവോയിസ്റ്റ് ഭീകരരെയും സുരക്ഷാ സേന വധിച്ചു. ലച്ചു മന്‍ദാവി, പോണ്ടിയ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ആയുധങ്ങളും പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കിയിരുന്നു.

ദണ്ഡേവാഡ ജില്ലാ റിസര്‍വ് ഗാര്‍ഡും കിരന്ദുല്‍ പോലീസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മാവോയിസ്റ്റുകൾ വധിക്കപ്പെട്ടത്. 0.9 എഎം പിസ്റ്റളും 12 റൈഫിളും പ്രദേശത്തു നിന്നു കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കിയിരുന്നു

You might also like

-