മാവോയിസ്റ്റ് ബന്ധം വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് സര്‍ക്കാര്‍ പുനപരിശോധിക്കും
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ കടുത്ത അമര്‍ഷമാണ് സി.പി.എമ്മിനുള്ളില്‍ ഉയരുന്നത്. ജില്ലാ നേതൃത്വത്തിനും പോലീസിന്‍റെ നടപടിയില്‍ അമർഷം രേഖപ്പെടുത്തി പാലക്കാട് ജില്ലാ നേതൃത്തം മുഖ്യമന്ത്രിയുമായി സംസാരിച്ചു ഇക്കാര്യത്തിൽ മുഖയാമന്ത്രി അടിയന്തിര റിപ്പോർട്ട് നല്കാൻ ഡി ജി പി യോട് ആവശ്യപ്പെട്ടിട്ടുണ്ട് ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിജിപി എന്ന് മുഖ്യമന്ത്രിക്ക് കൈമാറും
കോഴിക്കോട് :മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കേസില്‍ നാളെ വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന്‍റെയും താഹ ഫൈസലിന്‍റെയും ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി നാളെയാണ് പരിഗണിക്കുന്നത്. എന്നാല്‍ ഇവര്‍ക്കു മേല്‍ യു.എ.പി.എ ചുമത്തിയ നടപടി പുനപരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഇതിനകം തന്നെ പോലീസിനെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
പുതിയ സാഹചര്യത്തില്‍ കോടതിയില്‍ പോലീസ് സ്വീകരിക്കേണ്ട നടപടി ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിക്കും. എന്നാല്‍ അന്വേഷണം ശക്തമായി തുടരാന്‍ തന്നെയാണ് പോലീസിന്‍റെ തീരുമാനം. അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ കിട്ടിയിട്ടുണ്ടെന്ന് നേരത്തെ ഐ.ജി അശോക് യാദവ് വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ കടുത്ത അമര്‍ഷമാണ് സി.പി.എമ്മിനുള്ളില്‍ ഉയരുന്നത്. ജില്ലാ നേതൃത്വത്തിനും പോലീസിന്‍റെ നടപടിയില്‍ അമർഷം രേഖപ്പെടുത്തി പാലക്കാട് ജില്ലാ നേതൃത്തം മുഖ്യമന്ത്രിയുമായി സംസാരിച്ചു
ഇക്കാര്യത്തിൽ മുഖയാമന്ത്രി അടിയന്തിര റിപ്പോർട്ട് നല്കാൻ
ഡി ജി പി യോട് ആവശ്യപ്പെട്ടിട്ടുണ്ട് ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിജിപി എന്ന് മുഖ്യമന്ത്രിക്ക് കൈമാറും .