വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്‍റെ സംസ്കാരം ഇന്ന്
കൊല്ലപ്പെട്ട വേൽമുരുകന്‍റെ ബന്ധുക്കൾ എത്തിയ ശേഷമാണു പോസ്റ്റ് മോർട്ടം നടപടികൾക് തുടക്കമായത്. കനത്ത സുരക്ഷക്ക് നടുവിലായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ.
കോഴിക്കോട് :വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്‍റെ സംസ്കാരം ഇന്ന്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാത്രി ഏറെ വൈകിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പൊലീസ് ബന്ധുക്കൾക്കു വിട്ടു നൽകിയത്. മൃതദേഹത്തിന് അഭിവാദ്യം അർപ്പിക്കാൻ എത്തിയ മനുഷ്യാവകാശ പ്രവർത്തകരും പൊലീസും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി.
കൊല്ലപ്പെട്ട വേൽമുരുകന്‍റെ ബന്ധുക്കൾ എത്തിയ ശേഷമാണു പോസ്റ്റ് മോർട്ടം നടപടികൾക് തുടക്കമായത്. കനത്ത സുരക്ഷക്ക് നടുവിലായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ. വൈകിട്ടോടെ എത്തിയ കോൺഗ്രസ് നേതാക്കളെ അദ്യം പോലീസ് തടഞ്ഞെങ്കിലും പിന്നീട് മൃതദേഹം കാണാൻ അനുമതി നൽകി. ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് നിലപാട്. തൊട്ടു പിന്നാലെയെത്തിയ മനുഷ്യാവകാശ പ്രവർത്തകരെ പൊലീസ് തടഞ്ഞു. മൃതദേഹത്തിന് അഭിവാദ്യം അർപ്പിക്കുന്നതിനെ ചൊല്ലിയാണ് പൊലീസുമായി വാക്കേറ്റമുണ്ടായി. രണ്ടു പേരെ വീതം മൃതദേഹം കാണാനായി അകത്തേക്കു കടത്തി വിട്ടു. ഒടുവിൽ കനത്ത സുരക്ഷക് നടുവിൽ വേൽമുരുകന്‍റെ മൃതദേഹവുമായി ആംബുലൻസ് തേനിയിലേക്ക് തിരിച്ചു. വേൽമുരുകന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. മൃതദേഹം കനത്ത സുരക്ഷയിൽ തേനിയിലെത്തിച്ചു.