വിദ്യാർത്ഥികൾക്കുമേൽ ചുമത്തിയ യുഎപിഎ പിന്‍വലിക്കുന്നതില്‍ ഇടപെടില്ലെന്ന് സി.പി.എം

അലനും തഹാക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിയെ അറിയിച്ചു

0

കോഴിക്കോട് :യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെടില്ലെന്ന് സിപിഎം. യു.എ.പി.എ പിന്‍വലിക്കുന്ന കാര്യം സമിതി തീരുമാനിക്കട്ടെയെന്ന് സിപിഎം. അലനും തഹാക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിയെ അറിയിച്ചു. നടപടിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നും സിപിഎം.അലന്‍റേയും ത്വാഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 14ന് പരിഗണിക്കും. ജാമ്യഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നോട്ടീസ് അയച്ചു.

അതേസമയം കോടതിയിൽ ജമ്യാപേക്ഷയിൽ വാദം നടന്നില്ല. മാവോയിസ്റ്റ് ബന്ധം നിലനിൽക്കില്ലെന്നും അലൻ നിയമ വിദ്യാർത്ഥിയാണെന്നും അലന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അലന്റെ ജാമ്യഹർജിയിൽ പറയുന്നു. ഒരു ഫോൺ മാത്രമാണ് അലനിൽ നിന്ന് കണ്ടെത്തിയത്. മാവോയിസ്റ്റാണെന്ന വാദം തെളിയിക്കാനുള്ള തെളിവില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു.
മുദ്രാവാക്യം വിളിക്കുക എന്നത് ക്രിമിനൽ കുറ്റമല്ലെന്നാണ് താഹയുടെ ജാമ്യഹർജിയിൽ പറഞ്ഞിരിക്കുന്നത്. കീഴ്‌ക്കോടതി മുദ്രാവാക്യം വിളിച്ചത് കുറ്റമെന്ന് പറഞ്ഞിട്ടില്ല. പുസ്തകങ്ങൾ കണ്ടെത്തിയതുകൊണ്ട് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പറയാനാകില്ലെന്നും ഹർജിയിൽ പറയുന്നു.

ജാമ്യഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് ഹർജിക്കാർ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കോടതി കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് 14ലേക്ക് മാറ്റിവെക്കുകയായിരുന്നു.

You might also like

-