ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റുകളുടെ നാല് പേരുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുത് മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് മദ്രാസ് ഹൈക്കോടതി അനുമതി

നവംബര്‍ നാല് വരെ കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്

0

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ വധിച്ച മാവോയിസ്റ്റു നേതാക്കളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് കോടതി. നവംബര്‍ നാല് വരെ കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്. പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കൊല്ലപ്പെട്ടമഖ്‌വോയിസ്റ്റ് മണി വാസകത്തിന്റെ സഹോദരിയും കാര്‍ത്തിയുടെ സഹോദരനും നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

അതേസമയം മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ മദ്രാസ് ഹൈക്കോടതി ബന്ധുക്കള്‍ക്ക് അനുമതി നല്‍കി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് അനുമതി നല്‍കിയത്. മണിവാസകത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് മൃതദേഹം ബന്ധുക്കള്‍ക്കും കാണാമെന്ന് ബഞ്ച് ഉത്തരവിട്ടത്. മണിവാസകത്തിന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി മൃതദേഹം കാണാമെന്നും ബഞ്ച് വ്യക്തമാക്കി.മണിവാസകത്തിന്റെ ഭാര്യയും മകളും മറ്റൊരു കേസില്‍ ട്രിച്ചി ജയിലിലാണ്. ഇവര്‍ക്ക് സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ ലഭിക്കുന്നതുവരെ കേരള പോലീസിന്റെ തുടര്‍ നടപടികള്‍ പാടില്ലെന്നും മധുര ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

You might also like

-