പാലക്കാട് മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി ,മൂന്ന് മാവോയിസ്റ്റുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

മഞ്ചക്കെട്ടിയിൽ  അബനി   വനമേഖലയിൽ തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്.

0

പാലക്കാട്: സംസ്ഥാനത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പാലക്കാട്ടെ അഗളി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട മഞ്ചക്കെട്ടിയിൽ  അബനി   വനമേഖലയിൽ തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളുമായി നടത്തിയ വെടിവെപ്പില്‍ മൂന്ന്മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നാണ് വിവരം.തണ്ടര്‍ ബോള്‍ട്ട് സംഘം രാവിലെ വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് തണ്ടർ ബോൾട്ട് പരിശോധന ശക്തമാക്കിയത് .

തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. മാവോയിസ്റ്റുകള്‍ പിന്‍വാങ്ങിയതിനുശേഷം പൊലീസ് സ്ഥലം പരിശോധിക്കും. കൃത്യമായ വിവരം ഇതിനുശേഷം, പൊലീസില്‍ ആര്‍ക്കും പരുക്കില്ല.കണ്ണൂർ തൃശൂർ തണ്ടർ ബോൾട്ട് സംഘത്തിന് പാലക്കാട്ടേക്ക് തിരിക്കാൻ ഡിജിപി നിർദേശം നൽകി വന മേഖലയിൽ ഇപ്പോഴും പോരാട്ട തുടരുന്നതായാണ് വിവരം

പൊലീസ് തിരിച്ചടിച്ചത് മാവോയിസ്റ്റ് വെടിവയ്പിനെത്തുടര്‍ന്നെന്നാണ് പൊലീസ് പറയുന്നത്. അട്ടപ്പാടി വനമേഖലയിൽ നേരത്തെ തന്നെ മവോയിസ്റ്റ് സാന്നിധ്യം സ്ഥീരികരിച്ചിരുന്നു.കേരള പൊലീസിനു കീഴിലുള്ള തണ്ടര്‍ ബോള്‍ട്ട് സംഘവും തമിഴ്നാട് പൊലീസും സംയുക്തമായാണ് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തിയതെന്നാണ് സൂചന.

You might also like

-