കോവിഡ് 19 ഇടുക്കിയിൽ അതീവ ജാഗ്രത! മുന്നാറിൽ സമ്പൂർണ്ണ ലോക് ഡൗൺ ആരും പുറത്തിറങ്ങരുത്

തോട്ടം തൊഴിലാളികൾ ജോലിക്കിറങ്ങുന്നതിൽ വിലക്കില്ല ജോലിക്കെത്തുമ്പോഴും ജോലികഴിഞ്ഞു മടങ്ങുമ്പോഴും കൂട്ടം കൂടാൻ പാടുള്ളതല്ല

0

തോട്ടം തൊഴിലാളികൾ ജോലിക്കിറങ്ങുന്നതിൽ വിലക്കില്ല ജോലിക്കെത്തുമ്പോഴും ജോലികഴിഞ്ഞു മടങ്ങുമ്പോഴും കൂട്ടം കൂടാൻ പാടുള്ളതല്ല

മൂന്നാർ :തമിഴ് നാട് അതിർത്തിയിൽ തേനി ജില്ലയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ കർശനിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം  കഴിഞ്ഞ ദിവസ്സങ്ങളിയി തേനി ജില്ലയിൽ 38 പേർക്ക് കോവിഡ് 19 സ്ഥികരിച്ചിരുന്നു തേനിജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി നൂറുകണക്കിന് തൊഴിലാളികളാണ് ഇടുക്കിജില്ലയിലെ ജോലിക്കെത്തുന്നത്, ഉടമ്പഞ്ചോല താലൂക്കിലെ ഏലത്തോട്ടങ്ങളിൽ പണിയെടുക്കുന്നത് കുടുതലും തേനിജില്ലയിൽ നിന്നെത്തുന്ന തൊഴിലാളികളാണ് മാത്രമല്ല മുന്നാറിൽ ആളുകൾ കുടത്തലയും ആശ്രയിക്കുന്ന പട്ടണം കുടിയണ് തേനി ,തേനിയിൽ കോവിഡ് ബാധിച്ചത് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മൂന്നാർ അടക്കമുള്ള പ്രദേശങ്ങളിൽ വ്യപിക്കാൻ സാധ്യതയുള്ളതിനാൽ മുന്നാറിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സബ് കളക്‌ടർ പുതിയ ഉത്തരവിറക്കി മുന്നാറിൽ,നാളെ രണ്ടുമണിക്ക് ശേഷം ആരും വീട് വിട്ട് പൂർത്തിറങ്ങരുത്, കട കമ്പോളങ്ങൾ തുറക്കാൻ അനുവദിക്കില്ല ബാങ്കുകൾക്കും മെഡിക്കൽ സ്റ്റാറുകൾക്കും തുറന്നുപ്രവര്ത്തിക്കാം അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങേണ്ടവർക്ക് പോലീസിനെ സമീപിക്കാവുന്നതാണ്. അറുപതുവയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരും കുട്ടികളും വീടിനു പുറത്തിറങ്ങരുത് കുട്ടികളെ വീടിനു വെളിയിൽ കണ്ടാൽ മാതാപിതാക്കൾക്കെതിരെ കേസ്സെടുക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട് .

അറുപതുവയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരും കുട്ടികളും വീടിനു പുറത്തിറങ്ങരുത് കുട്ടികളെ വീടിനു വെളിയിൽ കണ്ടാൽ മാതാപിതാക്കൾക്കെതിരെ കേസ്സെടുക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്

അയല്‍ സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. ചരക്കു വാഹ്നങ്ങളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുമായി ചേര്‍ന്ന് കളക്‌ട്രേറ്റില്‍ നടത്തിയ യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടില്‍ നിന്നും ചരക്കുമായി എത്തുന്ന ലോറി ഡ്രൈവര്‍മാരെ പ്രത്യേക ബോധവത്കരണം നല്കി മറ്റുള്ളവരുമായുള്ള ഇടപെടീല്‍ ഒഴിവാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ചെക്കു പോസ്റ്റുകളില്‍ ഇവര്‍ക്കായി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. ലോറി ഡ്രൈവര്‍മാരുടെ പേര് വിവരങ്ങള്‍ പേലീസ് സ്റ്റേഷനിലും തൊട്ടടുത്ത പി.എച്ച്.എസി സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും അറിയിക്കണം. അടുപ്പിച്ച് ലോഡും കൊണ്ട് പോകുമ്പോള്‍ വീട്ടുകാരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ആ സമയം വ്യാപാരി വ്യവസായി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇവരെ ഒറ്റമുറിയില്‍ താമസിപ്പിക്കും. ശേഷം 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണം. ഇതിനുള്ള സൗകര്യം ആരോഗ്യവകുപ്പ് ചെയ്യും. ലോഡ് ഇറക്കുമ്പോള്‍ ഡ്രൈവര്‍ തൊഴിലാളികളുമായി യാതൊരു വിധത്തിലും സമ്പര്‍ക്കം പുലര്‍ത്തരുത്.

ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പോലീസും ഫോറസ്റ്റും ഇതിന് വേണ്ട എല്ല്ാ നടപടികളും സ്വീകരിത്തിട്ടുണ്ട്. ലോക് ഡൗണ്‍ മറികടന്ന് ആളുകള്‍ ചില പരമ്പരാഗത പാതകളിലൂടെ തമിഴ്‌നാട്ടിലേക്കും തിരിച്ചു കേരളത്തിലേക്കും കടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇത്തരം പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാള്‍ തൊട്ടടുത്തുള്ള പേലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം.

You might also like

-