പള്ളി തർക്കത്തിൽ ഹിത പരിശോധന നടത്തണമെന്ന ശുപാർശ അംഗീകരിക്കാനാകില്ല

സഭയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ

0

ഓർത്തഡോക്‌സ്- യാക്കോബായ സഭാ തർക്കമുണ്ടാകുന്ന പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന കെടി തോമസ് കമ്മീഷൻ ശിപാർശ തള്ളി ഓർത്തോഡോക്‌സ് സഭ. ശുപാർശ അംഗീകരിക്കാനാവില്ലെന്ന് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഹിത പരിശോധന നടത്തണമെന്ന കമ്മിഷൻ നിർദേശം അംഗീകരിക്കാനാകില്ല.സമവായമുണ്ടാക്കാൻ കോടതി പറഞ്ഞിട്ടില്ല, സമാധാനം വേണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളതെന്നും മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു

പള്ളിത്തർക്കത്തിൽ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ ഷാർജയിൽ പറഞ്ഞു.സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആർജവവും നീതി ബോധവും സർക്കാരിനുണ്ടെന്ന് ഓർത്തോഡോക്‌സ് സഭ വിശ്വസിക്കുന്നു. സഹിഷ്ണുതയുടെ പേരിൽ ഓർത്തോഡോക്‌സ് സഭ ഇനിയും വിട്ടു വീഴ്ച ചെയ്താൽ നീതി നിഷേധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശുപാർശ പുറത്ത് വന്നതിന് പിന്നാലെ കമ്മീഷനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. കമ്മീഷൻ ശുപാർശയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് യാക്കോബായ സഭയുടെത്.

 

You might also like

-