മാത്യു ടി തോമസ് പുറത്തേക്ക്; കൃഷ്ണന്‍ കുട്ടി മന്ത്രിയാകുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു

തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചെന്നും ഡാനിഷ് അലി പറഞ്ഞു. മന്ത്രിയെ മാറ്റാന്‍ ആവശ്യപ്പെട്ടുള്ള കത്ത് നാളെ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് നല്‍കുമെന്ന് സി.കെ നാണു എം.എല്‍.എയും അറിയിച്ചു.

0

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ജനതാദള്‍ സെക്യുലര്‍ തീരുമാനം. പകരം ചിറ്റൂര്‍ എം.എല്‍.എ കെ കൃഷ്ണന്‍ കുട്ടി മന്ത്രിയാകുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചെന്നും ഡാനിഷ് അലി പറഞ്ഞു. മന്ത്രിയെ മാറ്റാന്‍ ആവശ്യപ്പെട്ടുള്ള കത്ത് നാളെ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് നല്‍കുമെന്ന് സി.കെ നാണു എം.എല്‍.എയും അറിയിച്ചു.

ജനതാദള്‍ അധ്യക്ഷന്‍ ദേവഗൗഡയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇക്കാര്യത്തില്‍ അന്തിമ ധാരണയായത്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിസ്ഥാനം വെച്ചുമാറമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കൃഷ്ണന്‍ കുട്ടി മന്ത്രിപദത്തിലേക്ക് എത്തുന്നതെന്നും ജനതാദള്‍ വ്യക്തമാക്കി. തന്നെ മന്ത്രിയാക്കിയ കേന്ദ്രനേതൃത്വത്തോട് നന്ദിയുണ്ടെന്ന് കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. സാധാരണക്കാരുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ക്കായി നിലകൊള്ളും. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ഉന്നയിച്ച് ജെ.ഡി.എസ് എല്‍.ഡി.എഫിനെ സമീപിക്കും. അടുത്ത നിയമസഭ സമ്മേളനത്തിന് മുമ്പ് കെ.കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം, ഇന്ന് നടന്ന യോഗത്തില്‍ മാത്യു ടി തോമസ് പങ്കെടുത്തിട്ടില്ല. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതിനോട് മാത്യു ടി തോമസിന് അനൂകൂല നിലപാടല്ല ഉള്ളതെന്നാണ് സൂചന.

You might also like

-