മാത്യു കുഴൽനാടൻ എംഎൽഎ,ക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസീനും ജാമ്യം ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം . കോടതി ഇടപെട്ടു .
ജാമ്യം ലഭിച്ച ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിന് നീക്കം നടന്നത്. ഇത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വിഷയം മജിസ്ട്രേറ്റിനെ ശ്രദ്ധയിൽ എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടു.
കോതമംഗലം | കഴിഞ്ഞ ദിവസം നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്ക് ജാമ്യം നൽകിയത്. ഇവര്‍ക്കെതിരെ ചുമത്തിയ രണ്ട് കേസിലും ജാമ്യം അനുവദിച്ചു. ഒപ്പം അറസ്റ്റിലായ 14 പേര്‍ക്കും ജാമ്യം നൽകി. എന്നാൽ മൂന്ന് മാസത്തേക്ക് കോതമംഗലം പൊലീസ് സ്റ്റേഷന്റെ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.
പിന്നാലെ ജാമ്യം ലഭിച്ച ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിന് നീക്കം നടന്നത്. ഇത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വിഷയം മജിസ്ട്രേറ്റിനെ ശ്രദ്ധയിൽ എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടനേയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ യുണ്ടായ സംഘർഷത്തിലും മുഹമ്മദ് ഷിയാസ് പ്രതിയായിരുന്നു