വൻസുരക്ഷാവീഴ്ച ? പാർലമെന്റിൽ കളര്‍ സ്പ്രേയുമായി ചേംബറിലേക്ക് ചാടിയ കയറി പ്രതിക്ഷേധം

സന്ദർശക ​ഗാലറിയിൽ നിന്ന് സാഗർ ശർമ, മനോരജ്ഞൻ എന്നിവർ ലോക്സഭയുടെ നടുത്തളത്തിലേക്കെടുത്ത് ചാടി കളർ സ്മോക്ക് പ്രയോ​ഗിക്കുകയും കേന്ദ്രസർക്കാരിനെതിരെ മുദ്രവാക്യം വിളിക്കുകയും ചെയ്തത്. ഇതേ സമയം പുറത്തും നീലം കൗർ, അമോൽ ഷിൻഡെ എന്നിവർ പ്രതിഷേധിക്കുകയും ചെയ്തത്

0

ഡൽഹി | പാർലമെന്റിൽ കളര്‍ സ്പ്രേയുമായി ചേംബറിലേക്ക് ചാടിയ കയറി പ്രതിക്ഷേധം .പ്രതിക്ഷേധക്കാരുടെ കൈവശം ബിജെപി എംപി പ്രതാപ് സിംഹ നൽകിയ പാസ് ഉണ്ടെന്ന് വിവരം. എന്നാൽ ഇതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. പാസ് നൽകിയ കാര്യത്തിൽ വീഴ്ചയുണ്ടായോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. പാർലമെന്റിന്റെ അകത്തും പുറത്തും രണ്ടു പേർ വീതമാണ് കളർസ്പ്രേ പ്രയോ​ഗിച്ചത്. ലോക്സഭാ സന്ദർശക ​ഗാലറിയിൽ നിന്നും ചേംബറിലേക്ക് രണ്ടു പേർ ചാടുകയായിരുന്നു. സംഭവത്തിൽ ഒരു യുവതിയടക്കം നാലു പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഇതുവരെ നാലു പേർ പിടിയിലായി. രണ്ടു പേർ ഒളിവിലാണ്. . ഇന്നുച്ചയോടെ കൂടിയായിരുന്നു ലോക്സഭയിൽ രണ്ടു പേർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സന്ദർശക ​ഗാലറിയിൽ നിന്ന് സാഗർ ശർമ, മനോരജ്ഞൻ എന്നിവർ ലോക്സഭയുടെ നടുത്തളത്തിലേക്കെടുത്ത് ചാടി കളർ സ്മോക്ക് പ്രയോ​ഗിക്കുകയും കേന്ദ്രസർക്കാരിനെതിരെ മുദ്രവാക്യം വിളിക്കുകയും ചെയ്തത്. ഇതേ സമയം പുറത്തും നീലം കൗർ, അമോൽ ഷിൻഡെ എന്നിവർ പ്രതിഷേധിക്കുകയും ചെയ്തത്. സാ​ഗർ ശർമ ഉപയോ​ഗിച്ചിരുന്നു മൈസൂരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിം​ഹയുടെ പാസായിരുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാർലമെന്റിനുള്ളിൽ അക്രമണമുണ്ടായത്. എം.പിമാർ ചേർന്നാണ് ഇരുവരേയും പിടികൂടിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ഏകാധാപത്യം അനുവദിക്കില്ലെന്ന് മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ലോക്സഭയിൽ ഭീകരാന്തരീക്ഷം യുവാവ് സൃഷ്ടിച്ചത്. സംഭവത്തിൽ ഡൽഹി പൊലീസിനോട് ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്.

ലോക്സഭയിൽ പ്രതിഷേധിച്ച വ്യക്തിയുടെ പാസിൽ രേഖപ്പെടുത്തിയിരിക്കുന്നത് സാഗർ ശർമ്മയെന്ന പേരും കർണാടക സ്വദേശിയെന്നുമാണ്. മൈസൂർ-കൊടക് എംപി പ്രതാപ് സിൻഹയുടെ ഒപ്പാണ് പാസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി എംപിയുടെ പാസ് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുകയാണ്. തൊഴിലില്ലായ്മക്കെതിരായ പ്രതിഷേധമെന്ന് പിടിയിലായ നീലം മൊഴി നൽകിയതായാണ് സൂചന. തൊഴിലില്ലായ്മ, മണിപ്പൂർ വിഷയങ്ങളിലാണ് പ്രതിഷേധമുണ്ടായത്.

ഇതിനിടെ നീലത്തിന്റെയും അമേലിന്റെയും കൈവശം മൊബൈൽ ഇല്ലായിരുന്നു. ഇവരുടെ കൈവശം ബാഗുകളോ തിരിച്ചറിയൽ കാർഡോ ഉണ്ടായിരുന്നില്ല. പാർലമെൻ്റ് പരിസരത്ത് എത്തിയത് ആരുടെയും സഹായമില്ലാതെയെന്നാണ് ഇരുവരുടെയും മൊഴി. ഇതിനിടെ കസ്റ്റഡിയിലെടുത്ത നാല് പേരെയും ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണ സംഘം പ്രതികളുടെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നും ഐ ബി വ്യക്തമാക്കിയിട്ടുണ്ട്.

പാർലമെന്‍റിൽ സുരക്ഷാ വീഴ്ചയുണ്ടായതെങ്ങനെ? പ്രതിഷേധക്കാർ സ്പ്രേയുമായി അകത്ത് കടന്നതങ്ങനെ? ശരീര പരിശോധനയിൽ വീഴ്ച പറ്റിയോ? ഷൂ ഉൾപ്പെടെ പരിശോധിച്ചില്ലേ? എംപിയുടെ പാസ് കിട്ടിയത് എങ്ങനെ? സുരക്ഷാ പരിശോധനയിൽ വീഴ്ച പറ്റിയോ? തുടങ്ങി ആശങ്ക ഉയർത്തുന്ന നിരവധി ചോദ്യങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്. വിശദമായ അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നുമാണ് സ്പീക്കർ ഓം ബിർള വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ലോക്സഭ നടപടി ക്രമങ്ങൾ പുനരാരംഭിച്ചപ്പോഴാണ് സ്പീക്കർ സാഹചര്യം സഭയിൽ വിശദീകരിച്ചത്. എംപിമാരുടെ ആശങ്ക മനസിലാക്കുന്നെന്ന് സ്പീക്കർ ഓം ബിർള വ്യക്തമാക്കി. കൂടുതൽ ജാഗ്രത പാലിക്കുന്നതിൽ ചർച്ചയാകാമെന്ന് സ്പീക്കർ പറഞ്ഞു. ഓരോ എംപിമാർക്കും നിർദേശം നൽകാമെന്നും സ്പീക്കർ വ്യക്തമാക്കി. ഇതിനിടെ വിഷയം ചർച്ച ചെയ്യാൻ നാലുമണിക്ക് സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

You might also like

-