ഉപതെരഞ്ഞെടുപ്പ് മഞ്ചേശ്വരത്ത് കനത്ത പോളിങ് 71.42

ഉച്ചവരെ 50 ശതമാനത്തില്‍ തഴെയായിരുന്നു പോളിങ്. പിന്നീട് മഴ കുറഞ്ഞതോടെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ കൂടുതലായി എത്തിത്തുടങ്ങി. മഴ കാര്യമായി ബാധിക്കാത്ത വട്ടിയൂര്‍ക്കാവിലും മഞ്ചേശരത്തും പോളിംഗ് സാധാരണ നിലയിലായിരുന്നു

0

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിംഗ് അവസാനിച്ചു. ആറ് മണിക്കുളളില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാം. കനത്ത മഴയില്‍ പൊതുവെ എല്ലായിടത്തേയും പോളിങ് മന്ദഗതിയിലായി. ഏറ്റവും കുറവ് പോളിങ് എറണാകുളത്താണ്.ഉച്ചവരെ 50 ശതമാനത്തില്‍ തഴെയായിരുന്നു പോളിങ്. പിന്നീട് മഴ കുറഞ്ഞതോടെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ കൂടുതലായി എത്തിത്തുടങ്ങി. മഴ കാര്യമായി ബാധിക്കാത്ത വട്ടിയൂര്‍ക്കാവിലും മഞ്ചേശരത്തും പോളിംഗ് സാധാരണ നിലയിലായിരുന്നു.

വട്ടിയൂര്‍ക്കാവില്‍ 62.1 ശതമാനം വോട്ട് രേഖപ്പെടുത്തി. കോന്നിയില്‍ 69.23, അരൂരില്‍ 76.4, മഞ്ചേശ്വരത്ത് 73.65 ശതമാനവും വോട്ട് രേഖപ്പെടുത്തി. മഴ കനത്തതോടെ വെള്ളക്കെട്ട് രൂക്ഷമായ എറണാകുളത്ത് വോട്ടിംഗ് മന്ദഗതിയിലായിരുന്നു. 57.54 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.കനത്തമഴ തുടരുന്ന എറണാകുളത്ത് വോട്ടെടുപ്പ് മാറ്റി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കുമെന്നും വോട്ടര്‍മാര്‍ സഹകരിക്കണമെന്നും മീണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോളിംഗ് സാധാരണ ഗതിയില്‍ തന്നെ നടക്കുകയായിരുന്നു

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് കനത്ത പോളിങ്. 6മണി വരെ 71.42 ശതമാനം പേര്‍ വോട്ട് ചെയ്തു. കഴിഞ്ഞ തവണ 76 .33 ശതമാനമായിരുന്നു പോളിംഗ്. മഞ്ചേശ്വരത്തെ 198 ബൂത്തുകളിലും രാവിലെ മുതല്‍തന്നെ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു
കനത്ത പോളിങ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കോന്നിയിലും പോളിങ് ശതമാനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായില്ല. 69.55 ശതമാനണ് പോളിങ്. കഴിഞ്ഞ തവണയിത് 73 ശതമാനമായിരുന്നു. ത്രികോണ മത്സരത്തിന്റെ ആവേശം വോട്ടിങിലും ഉണ്ടാകുമെന്ന്പ്ര തീക്ഷിച്ചെങ്കിലും മഴ തടസ്സമായി. ഇന്നലെ രാത്രിയില്‍ ആരംഭിച്ച മഴ വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിന് തടസ്സമായി.

You might also like

-