കോന്നി സെക്ടറല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

ഇലക്ഷനുമായി ബന്ധപ്പെട്ട ജോലിയില്‍ അനധികൃതമായി ഹാജരാകാതിരുന്നതിനാണ് സസ്‌പെന്‍ഡ് ചെയ്തത്

0
പത്തനംതിട്ട  കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിറ്റാര്‍ സെക്ടര്‍ രണ്ടിലെ സെക്ടറല്‍ ഓഫീസര്‍ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗോപിനാഥന്‍ പിള്ളയെ ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി.നൂഹ് സസ്‌പെന്‍ഡ് ചെയ്തു. ഇലക്ഷനുമായി ബന്ധപ്പെട്ട ജോലിയില്‍ അനധികൃതമായി ഹാജരാകാതിരുന്നതിനാണ് സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നതിനാല്‍ പകരം ജീവനക്കാരനെ നിയോഗിക്കേണ്ടി വന്നിട്ടുള്ളതും ആയത് ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട് എന്നുള്ള വരണാധികാരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
You might also like

-