ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17മരിച്ചു

ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. കാരണം വ്യക്തമല്ല

ഹൈദരാബാദ്|ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍3 സ്ത്രീകളും 2 കുട്ടികളും. കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. കാരണം വ്യക്തമല്ല.10 ലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി, തീ അണച്ചു അഗ്നിബാധയുണ്ടായത് ജനസാന്ദ്രതയുള്ള പ്രദേശത്താണ്.പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ഏകോപിത രക്ഷാപ്രവർത്തനം നടത്തിയത് , കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു. 16 ഓളം പേരെ രക്ഷപ്പെടുത്തി, ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. നിരവധി ഇരകൾക്ക് ശ്വാസംമുട്ടലും പൊള്ളലും അനുഭവപ്പെട്ടു

സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പതിനൊന്നോളം ഫയര്‍ഫോഴ്സ് സംഘം തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു

You might also like

-