പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. 20 കോടി രൂപ മോഷ്ടാക്കള്‍ കവര്‍ന്നു
ഫെഡ് ഗോള്‍ഡ് ബാങ്ക് അരുമ്പാക്കം ശാഖയില്‍ നിന്നാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ തന്നെ ജീവനക്കാരനാ മുരുകന്‍ എന്നയാളിന്റെ നേതൃത്വത്തിലാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ചെന്നൈ | ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. 20 കോടി രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. ബാങ്കിലെ സെക്യൂരിറ്റ് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയായിരുന്നു മോഷണം. ജീവനക്കാരെ കവര്‍ച്ചക്കാര്‍ കെട്ടിയിടുകയും ചെയ്തു.ഫെഡ് ഗോള്‍ഡ് ബാങ്ക് അരുമ്പാക്കം ശാഖയില്‍ നിന്നാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ തന്നെ ജീവനക്കാരനാ മുരുകന്‍ എന്നയാളിന്റെ നേതൃത്വത്തിലാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് പേരടങ്ങുന്ന ആയുധധാരികളായ മുഖംമൂടി സംഘം ബാങ്കിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു., തുടര്‍ന്ന് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. മാനേജർ ഉൾപ്പെടെ രണ്ടു പേരെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം ലോക്കറിന്റെ താക്കോൽ കൈക്കലാക്കി പണവും സ്വർണവും മോഷ്ടിച്ചു.ബാങ്കിനുള്ളിലെയും പുറത്തേയും സിസിടിവി ക്യാമറകളും സംഘം തകര്‍ത്തിട്ടുണ്ട്. 20 കോടി രൂപയുടെ കവര്‍ച്ച നടന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാജീവനക്കാരന്‍ മയങ്ങിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് അറുംമ്പാക്കം പോലീസ് സ്ഥലത്തെത്തി. നോർത്ത് പോലീസ് അഡീഷണൽ കമ്മീഷണർ അൻബു ഐപിഎസ്, വെസ്റ്റ് അസോസിയേറ്റ് കമ്മീഷണർ രാജേശ്വരി ഐപിഎസ്, അണ്ണാനഗർ ഡെപ്യൂട്ടി കമ്മീഷണർ വിജയകുമാർ ഐപിഎസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.ബാങ്കിൽ കസ്റ്റമർ ഡെവലപ്‌മെന്റ് മാനേജരായി ജോലി ചെയ്യുന്ന പടപട്ടമ്മൻ ടെമ്പിൾ സ്ട്രീറ്റിൽ താമസിക്കുന്ന മുരുകനാണ് കവർച്ച നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഫൊറൻസിക് ഉദ്യോഗസ്ഥർ ബാങ്കിൽനിന്ന് വിരലടയാളം ശേഖരിച്ചു. പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പോലീസ് അറിയിച്ചു.