പോലീസുകാർ നോക്കിനിൽക്കേ കൂട്ടം യുവാവിനെ തല്ലിക്കൊന്നു
കൊല്ലപ്പെട്ടത് എം ബി എ ബിരുദദാരിയും പണമന്ത്രിയുടെ സ്ട്രട്ട് അപ്പ് പ്രോഗ്രാമിലൂടെ വ്യവസായത്തിന് തുടക്കമിട്ടയാളുമാണ് കാഴ്ചക്കാരായി പൊലീസുകാരും ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ വിരട്ടിയോടിക്കാനോ പൊലീസുകാര്‍ തയാറായില്ല
ഇംഫാൽ : വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍ക്കെ അടിച്ചുകൊന്നു. ദൃശ്യങ്ങള്‍ പുറത്തായത്തോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. 26കാരാനായ ഫാറൂഖ് ഖാനെ വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലുന്നത് നോക്കി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ പുറത്തായത്തോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
വ്യാഴാഴ്ച സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന ഫാറൂഖിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി തല്ലുകയായിരുന്നു. ഫാറൂഖ് സഞ്ചരിച്ചിരിന്ന കാറും അക്രമികള്‍ തകര്‍ത്തു. ഫാറൂഖിനോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. അവശാനയായ യുവാവ് നിമിഷങ്ങള്‍ക്കകം മരിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ മണിപ്പൂര്‍ മനുഷ്യാവകാസ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.
വീഡിയോ നവമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ വിരട്ടിയോടിക്കാനോ പൊലീസുകാര്‍ തയാറായില്ല. തൌബല്‍ ജില്ലയില്‍ നിന്നുള്ള ഫറൂഖ് ഖാന്‍ എന്ന യുവാവാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഇംഫാലിലെ തരോയിജാം മേഖലയില്‍ നിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഫറൂഖ് ഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.