മാര്‍പാപ്പക്ക് കൊറോണയില്ല പരിശോധനാ ഫലം പുറത്ത്
കടുത്ത ജലദോഷത്തെത്തുടർന്നുചുമയെയും തുടര്ന്നു വിശ്രമിച്ചിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി പരിശോധനയിൽ കൊറോണയില്ലെന്ന് വ്യക്തമായി
വത്തിക്കാൻ :കടുത്ത ജലദോഷത്തെത്തുടർന്നുചുമയെയും തുടര്ന്നു വിശ്രമിച്ചിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി പരിശോധനയിൽ കൊറോണയില്ലെന്ന് വ്യക്തമായി. ഇറ്റലിയില്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് മാർപാപ്പയ്ക്ക് കടുത്ത ജലദോഷം അനുഭവപ്പെട്ടത് തുടർന്ന് രണ്ടു ദിവസ്സം വിശ്രമിച്ച മാർപ്പാപ്പയെ പരിശോധന ക്ക് വിധേയമാകുകയായിരുന്നു . പരിശോധനാഫലം നെഗറ്റീവാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് വത്തിക്കാന്‍ വക്താവ് മാറ്റേയോ ബ്രൂണി പറഞ്ഞു.
“നിർഭാഗ്യവശാൽ, പങ്കെടുക്കാൻ എന്റെജലദോഷം എന്നെ അനുവദിച്ചില്ല ,”
മാർച്ച് 1 ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ തീർഥാടകരോട് മാർപ്പാപ്പ തന്റെ ഞായറാഴ്ച ഏഞ്ചലസ് പ്രസംഗത്തിൽ പറഞ്ഞു.”ഈ വർഷം, ഞാൻ ധ്യാനനിരതനായിരിക്കും . എല്ലാവരും എനിക്കൊപ്പം പ്രാർത്ഥിക്കുക എല്ലാവരും വീടുകളിൽ പ്രാർത്ഥനനിരതരാവുക” മാർപ്പാപ്പ ഓർമ്മിപ്പിച്ചു
ജലദോഷം ബാധിച്ചതിനാൽ മാർപ്പാപ്പയതിനുശേഷം ആദ്യമായി ഒരു നോമ്പുകാല ധ്യാനത്തിൽനിന്നും ഫ്രാൻസിസ് മാർപാപ്പ വിട്ടുനിൽക്കും ജദോഷവും ചുമയും മൂലം കോറോണ രോഗമുണ്ടോ എന്നറിയാൻ മാർപ്പായെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതായും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നെന്നും ഇറ്റാലിയൻ ദിനപത്രമായ ഐൽ മെസാഗെറോ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടിനെക്കുറിച്ച് ഇപ്പോൾ അഭിപ്രായനീല്ലെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. 83 കാരനായമർപ്പയുടെ ശ്വാസകോശത്തിന്റെ ഭാഗംരോഗബാധയെത്തുടർന്ന് വർഷങ്ങൾക്ക് മുൻപ് മുറിച്ചുനീക്കിയിരുന്നു അതേസമയം മർപ്പയുടെ ആരോഗ്യസ്ഥിയിൽ ആശങ്കപ്പെടാനില്ലന്നു അദ്ദേഹം പറഞ്ഞു അതേസമയം മർപ്പ കർദിനാൾ തുര്ശ്നഗവുമായി കൂടിക്കാഴ നടത്തി
ഞായറാഴ്ച രാത്രി റോമിന് തെക്ക് പള്ളിയിൽ ആരംഭിച്ച വത്തിക്കാൻ തിരുസംഘത്തിന്റെ ദയാനത്തിൽ മർപ്പ പങ്കെടുക്കില്ല അതേസമയം സ്വന്തം വസതിയിൽ അദ്ദേഹം ധ്യയനനിരതനായിരിക്കും .
വൈറസ് ഭീഷണിയുണ്ടായിട്ടും അദ്ദേഹം ഫെബ്രുവരി 26ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. വിശ്വാസികളുമായി ഹസ്തദാനം ചെയ്യുകയും കുഞ്ഞിനെ ചുംബിക്കയും ചെയ്തു. ഇതിന് പിന്നാലെ നടന്ന കുര്‍ബാനയില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് പൊതു പരിപാടിയില്‍ നിന്ന് പിന്‍മാറുന്നതെന്ന് വത്തിക്കാന്‍ വാര്‍ത്താ കുറിപ്പിറക്കിയിരുന്നു. കുര്‍ബാനയ്ക്കിടെ ചുമയ്ക്കുന്ന 83കാരനായ പോപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിശ്വാസി സമൂഹം ആശങ്കയിലായിരുന്നു.യൂറോപ്പില്‍ കൊറോണ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യം ഇറ്റലിയാണ്. 2,000പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു എന്നാണ് വിവരം. 53പേര്‍ മരണത്തിന് കീഴടങ്ങി. എന്നാല്‍ ഇറ്റലിയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് രേഖപ്പെടുത്തി.