മാസ്‌കിനും സാനിറ്റൈസറിനും അമിത വില ഈടാക്കരുത് അവശ്യ വസ്തുക്കൾക്ക് അമിതവില ഈടാക്കിയവർക്കെതിരെ നടപടി

കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പരാതികൾ 1800 425 4835 ടോൾ ഫ്രീ നമ്പരിലും സുതാര്യം മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in ലും അറിയിക്കാം.

0

തിരുവനന്തപുരം :കൊറോണ വൈറസ് ബാധയുടെ മറവിൽ മുഖാവരണം, സാനിറ്റൈസർ, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കിയ 38 വ്യാപാരികൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ്സെടുത്തു. അവശ്യസാധന നിയമപ്രകാരം കുപ്പിവെള്ളത്തിന് പതിമൂന്ന് രൂപ വില നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ലംഘിച്ച് ഉയർന്ന വില ഈടാക്കിയ 28 പേർക്കെതിരെയും മുഖാവരണത്തിന് അമിത വില ഈടാക്കിയ 10 പേർക്കെതിരെയുമാണ് പരിശോധനയിൽ കേസ്സെടുത്തത്. കഴിഞ്ഞ ആഴ്ച 41 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗ്ഗീസ് പണിക്കർ അറിയിച്ചു. വകുപ്പുതല പരിശോധനകൾക്കു പുറമേ ജില്ലാ കളക്ടർമാർ സംഘടിപ്പിക്കുന്ന വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനാ സ്‌ക്വാഡുകളിലും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെ നിയോഗിച്ചു. പരിശോധനകൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പരാതികൾ 1800 425 4835 ടോൾ ഫ്രീ നമ്പരിലും സുതാര്യം മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in ലും അറിയിക്കാം.

കോവിഡ് 19 വൈറസ്ബാധ തടയാനുള്ള നടപടികളുടെ ഭാഗമായി മാസ്‌കുകളുടെയും ഹാന്‍ഡ് സാനിറ്റൈസറിന്റെയും ചില്ലറ വില്‍പ്പനവില, 1955-ലെ അവശ്യസാധന നിയമപ്രകാരം വിജ്ഞാപനത്തിലൂടെ നിശ്ചയിച്ചിട്ടുണ്ടെന്നും ഏതു ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ സപ്ലൈ ഓഫീസര്‍മാർക്ക് സർക്കാർ നിർദ്ദേശം നൽകി . വിജ്ഞാപനപ്രകാരം, മാസ്‌കുകളുടെ വില ഫെബ്രുവരി 12ന് നിലവിലുണ്ടായിരുന്ന വില്‍പനവിലയിലും കൂടാന്‍ പാടില്ല. ഇതുപ്രകാരം, മൂന്ന്-പ്ലൈ സര്‍ജിക്കല്‍ മാസ്‌കിന് 10 രൂപയും രണ്ട്-പ്ലൈ മാസ്‌കിന് എട്ടു രൂപയും(12.2.2020ല്‍ വില ഇതിലും താഴെയാണെങ്കില്‍ ആ വിലയാകും ബാധകം) ആയിരിക്കും ചില്ലറ വില്‍പ്പനവില. 200 മില്ലി ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറിന്റെ വില 100 രൂപയിലും അധികമാകാന്‍ പാടില്ല. 200 മില്ലി ലിറ്ററിലും അധികം അളവുള്ളതിന്റെ വില ഈ വിലയ്ക്ക് ആനുപാതികമായിരിക്കും. 2020 ജൂണ്‍ 30 വരെ ഈ വിജ്ഞാപനത്തിന് പ്രാബല്യമുണ്ട്

You might also like

-