മറിയം ത്രേസ്യയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും.

ന്ത്യന്‍ സഭയുടെ ആഘോഷങ്ങള്‍ പിന്നീടാണ് നടക്കുക. രാവിലെ കുഴിക്കാട്ടുശ്ശേരി മഠത്തില്‍ പ്രത്യേക കുര്‍ബാന നടക്കും. വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് റോമില്‍ നടക്കുന്പോള്‍ പരന്പരാഗതമായ ചടങ്ങുകളുമുണ്ടാകും. കുടുംബങ്ങളുടെ മധ്യസ്ഥ എന്നറിയപ്പെടുന്ന മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി നിരവധി പേരാണ് കേരളത്തില്‍ നിന്ന് റോമിലേക്ക് പുറപ്പെട്ടിട്ടുള്ളത്‌

0

റോം : മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും. തൃശൂരിലെ കുഴിക്കാട്ടുശ്ശേരിക്കാര്‍ ‍ ഏറെ ആഹ്ളാദത്തിലാണ്. മറിയം ത്ര്യേസ്യ സ്ഥാപിച്ച മഠവും മറിയം ത്രേസ്യയുടെ കബറിടവും കുഴിക്കാട്ടുശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്.

സന്ദര്‍ശകര്‍ പതിവായി ഏറെ എത്താറുണ്ട് കുഴിക്കാട്ടുശ്ശേരിയില്‍. വിശുദ്ധ പദവിയിലേക്ക് മറിയം ത്ര്യേസയെ ഉയര്‍ത്തുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടിവിടെ. നാളെ വലിയ രീതിയിലുള്ള ആഘോഷങ്ങള്‍ ഒന്നും ആസൂത്രണം ചെയ്തിട്ടില്ല. ഇന്ത്യന്‍ സഭയുടെ ആഘോഷങ്ങള്‍ പിന്നീടാണ് നടക്കുക. രാവിലെ കുഴിക്കാട്ടുശ്ശേരി മഠത്തില്‍ പ്രത്യേക കുര്‍ബാന നടക്കും. വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് റോമില്‍ നടക്കുന്പോള്‍ പരന്പരാഗതമായ ചടങ്ങുകളുമുണ്ടാകും. കുടുംബങ്ങളുടെ മധ്യസ്ഥ എന്നറിയപ്പെടുന്ന മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി നിരവധി പേരാണ് കേരളത്തില്‍ നിന്ന് റോമിലേക്ക് പുറപ്പെട്ടിട്ടുള്ളത്‌
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻചിറ ഫൊറോന പള്ളി ഇടവകയിൽ ഉൾപ്പെട്ട പുത്തൻചിറ ഗ്രാമത്തിലെ ചിറമ്മൽ മങ്കിടിയാൻ തോമൻ-താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി 1876 ഏപ്രിൽ 26ന്‌ ത്രേസ്യ ജനിച്ചു.

ഫാദർ ജോസഫ് വിതയത്തിൽ, തന്റെ മരണശേഷമെ നാമകരണപരിപാടികളാരംഭിക്കാവൂയെന്ന നിർദ്ദേശത്തോടേ, മദർ മറിയം ത്രേസ്യയോട് ബദ്ധപ്പെട്ട എല്ലാ രേഖകളും 1957 നവംബർ 20 ന് അന്നത്തെ തൃശ്ശൂർ മെത്രാൻ ജോർജ്ജ് ആലപ്പാട്ടിന് കൈമാറി. തുടർന്ന് തിരുമേനിയുടെ അംഗീകാരത്തോടെ നാമകരണപ്രാർത്ഥന ആരംഭിച്ചു. 1964 ജൂൺ 8 ന് ജോസഫ് വിതയത്തിലച്ചനും മരണപ്പെട്ടു. അതിനുശേഷം മറിയം ത്രേസ്യയുടെ നാമകരണപരിപാടികൾക്ക് സാധുതയുണ്ടോയെന്ന പ്രാഥമിക അന്വേഷണം നടത്തുന്നതിനായി മോൺ. സെബാസ്റ്റ്യനെ നിയമിച്ചു. തുടർന്ന് റവ. ഫാ. ശീമയോൻ ദ ലാ സഗ്രദ ഫമിലിയ ഒ.സി.ഡി.യെ നാമകരണപരിപാടിയുടെ പോസ്റ്റുലേറ്ററായി പോപ്പ് നിയമിച്ചു.

ദൈവദാസി – 1973 ഒക്ടോബർ 5 ന് ദൈവദാസി എന്ന് നാമകരണം ചെയ്തു.
1975 ൽ മോൺ. തോമസ് മൂത്തേടൻ, ഫാ. ആൻസ്ലേം സി.എം.ഐ, ഫാ. ആന്റണി അന്തിക്കാട് എന്നിവരെ ചരിത്രന്വേഷണ കമ്മീഷനായി അന്നത്തെ തൃശ്ശൂർ ബിഷപ്പ് ജോസഫ് കുണ്ടുകുളം നിയമിച്ചു. 1978 ൽ ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായതിനുശേഷം തൃശ്ശൂർ രൂപതയിൽ നിന്ന് ഇരിങ്ങാലക്കുട രൂപതയിലേക്ക് നാമകരണപരിപാടിയുടെ രേഖകളെല്ലാം കൈമാറി. 1981 ജനുവരി 3ന് അന്നത്തെ ഇരിങ്ങാലക്കുട രൂപത മെത്രാൻ ജെയിംസ് പഴയാറ്റിലിന്റെ നേതൃത്വത്തിൽ കബറിടം തുറന്ന് പൂജ്യാവശിഷ്ടങ്ങൾ പരിശോധിക്കുകയും തിരുശ്ശേഷിപ്പുകൾ ഒരു ചില്ലുപേടകത്തിൽ സൂക്ഷിക്കുകയും ചെയ്തു. വിശുദ്ധയാക്കുന്നതിനുള്ള കാരണങ്ങൾക്ക് 1982 ജൂൺ 25 ന് കാനോനികമായി തടസമില്ലായെന്ന രേഖ ലഭ്യമായി

ദൈവദാസിയുടെ ജീവിതവിശുദ്ധി പരിശോധിച്ചറിയുന്നതിനായി 24 ഏപ്രിൽ 1983ന് അന്നത്തെ ഇരിങ്ങാലക്കുട മെത്രാൻ ജെയിംസ് പഴയാറ്റിൽ ഒരു ട്രിബ്യൂണൽ സ്ഥാപിച്ചു. 08 നവംബർ 1985 ൽ നാമകരണപരിപാടികൾ സാധുവാണെന്ന് റോം പ്രഖ്യാപിച്ചു.

മാത്യു പെല്ലിശ്ശേരിയുടെ കാലിലെ ജന്മനായുള്ള (Congenital club feet) അസുഖം മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ രോഗശാന്തി ലഭിച്ചു. അതിനെ കുറിച്ചന്വേഷിക്കുവാൻ മാത്യു താമസിക്കുന്ന തൃശ്ശൂർ രൂപതയുടെ ബിഷപ്പ് ജോസഫ് കുണ്ടുകുളം ട്രൈബ്യൂണൽ 1992 ജനുവരി 12 ന് സ്ഥാപിച്ചു. ട്രൈബ്യൂണലിന്റെ വിധിപ്രകാരം നാമകരണത്തിനുള്ള അത്ഭുതമായി അംഗീകരിക്കുകയും ചെയ്തു.ധന്യ – 1999 ജൂൺ 28 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ധന്യ എന്ന് നാമകരണം ചെയ്തു.
വാഴ്‌ത്തപ്പെട്ട – 2000 ഏപ്രിൽ 9 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്‌ത്തപ്പെട്ടവൾ എന്ന് നാമകരണം ചെയ്തു.
1926 ജൂൺ 8ന് 50-മത്തെ വയസ്സിൽ കുഴിക്കാട്ടുശ്ശേരി മഠത്തിൽ വെച്ച് മരണമടഞ്ഞു. തുമ്പുർ മഠത്തിൽ വെച്ച് ഒരു ക്രാസിക്കാൽ മറിയം ത്രേസ്യയുടെ കാലിൽ വീണുണ്ടായ മുറിവാണ് മരണകാരണം. കുഴിക്കാട്ടുശ്ശേരി മഠത്തിനോടനുബദ്ധിച്ചുള്ള പള്ളിയുടെ തറയിലാണ് മൃതശരീരം അടക്കം ചെയ്തിട്ടുള്ളത്

You might also like

-