മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയം മാറ്റിയേക്കില്ല; 290 കുടുംബങ്ങളെ ഒഴിപ്പിക്കും.
നിയന്ത്രിത സ്ഫോടനത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മരടിലെ H20 ഫ്ലാറ്റിൽ സ്‌ഫോടക വസ്തുക്കൾ എത്തിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞാൽ സ്ഫോടക വസ്തുക്കൾ നിറച്ചുതുടങ്ങും.
കൊച്ചി :മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന മാറ്റിയേക്കില്ല. നഗരസഭയില്‍ ചേര്‍ന്ന സാങ്കതികസമിതി യോഗത്തില്‍ സമയക്രമം മാറ്റുന്നതില്‍ തീരുമാനമായില്ല. സമയം മാറ്റുന്നതില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കമ്പനികള്‍ എതിര്‍പ്പ് അറിയിച്ചെന്ന് സബ് കലക്ടര്‍ അറിയിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയത്ത് 290 കുടുംബങ്ങളെ ഒഴിപ്പിക്കും. നിയന്ത്രിത സ്ഫോടനത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മരടിലെ H20 ഫ്ലാറ്റിൽ സ്‌ഫോടക വസ്തുക്കൾ എത്തിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞാൽ സ്ഫോടക വസ്തുക്കൾ നിറച്ചുതുടങ്ങും. രാവിലെ 10 മണിയോടെയാണ് അങ്കമാലിയിലെ വെടിമരുന്ന് ശാലയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ പ്രത്യേകവാഹനത്തിൽ H20 ഫ്ലാറ്റിൽ എത്തിച്ചത്.
അതേസമയം സമയക്രമം മാറ്റാമെന്ന് പറഞ്ഞ് സർക്കാർ പ്രദേശവാസികളെ
വഞ്ചിച്ചതായി പരിസരവാസികൾ പറഞ്ഞു മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് പോലും പുല്ലു വിലയാണ് ഉദ്യോഗസ്‌ഥർ കല്പിച്ചിരിക്കുന്നത്. കമ്പനികളുടെ താല്പര്യം മാത്രം പരിഗണിച്ചു നാല്പതോളം കുടുംബങ്ങളെ വഴിയാധാരമാക്കുകയാണെന്നും സമരസമിതി അറിയിച്ചു