മരടിലെ സ്വപനം പൊടിയായി. കോടതി വിധി നടപ്പാക്കി എച്ച്ടുഒ ആല്‍ഫാ ഫ്ലാറ്റ് തകർത്തു ,അൽഫഫ്ളാറ്റു പൊളിഞ്ഞു വീണത് കായലിലേക്ക്

11.42നാണ് ആല്‍ഫാ ഫ്ലാറ്റ് പൊളിച്ചത്. മറ്റ് രണ്ട് ഫ്ലാറ്റുകളായ ജെയ്ൻ, ഗോൾഡൻ കായലോരം എന്നിവ ജനുവരി 12 നാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുക1 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്

0

കൊച്ചി :സുപ്രീകോടതി നടപ്പാക്കുന്നതിന്റെ ഭാഗമായി തീരാ ദേശ പരിപാലന നിയമത്തിനു വിരുദ്ധമായി നിർമ്മിച്ച മരടിലെ അനധികൃത ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു. ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം 11.42നാണ് ആല്‍ഫാ ഫ്ലാറ്റ് പൊളിച്ചത്. മറ്റ് രണ്ട് ഫ്ലാറ്റുകളായ ജെയ്ൻ, ഗോൾഡൻ കായലോരം എന്നിവ ജനുവരി 12 നാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുക1 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10-നാണ് മുഴങ്ങിയത്. അവസാനത്തെ സൈറണ്‍ 11.17 ന് മുഴങ്ങിയതിന്‌ പിന്നാലെയാണ് ആദ്യ ഫ്ലാറ്റ് സ്ഫോടനത്തില്‍ തകര്‍ന്നത്. മിനിറ്റുകള്‍ക്ക് ശേഷം രണ്ടാമത്തെ ഫ്ലാറ്റും പൊളിച്ചു. സ്ഫോടനത്തിന് പിന്നാലെ പ്രദേശമാകെ പൊടിപടലങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

You might also like

-