മറയൂരിൽ ആദിവാസി യുവതിയെ വെടിവച്ചുകൊന്ന കേസിൽ മുന്ന് പേർ പിടിയിൽ
ചന്ദ്രികയുടെ സഹോദരീപുത്രൻ അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാളിയപ്പൻ, മണികണ്ഠൻ, മാധവൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
മറയൂർ:ഇടുക്കി മറയൂരിൽ ചന്ദനക്കടത്തിന്റെ വിവരം വനം വകുപ്പിന് കൈമാറിയെന്നാരോപിച്ച് ആദിവാസി സ്ത്രീയെ വെടിവച്ചു കൊന്നകേസിൽ മുന്ന് പേർ പോലീസ് പിടിയിൽ പാളപെട്ടി കുടി ആദിവാസികുടിയിലെ ചന്ദ്രിക (34)ആണ് മൂവർ സംഘം നടൻ തോക്കിൻ വെടിവച്ചു കൊലപ്പെടുത്തിയത് . ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചന്ദ്രികയുടെ സഹോദരീപുത്രൻ അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാളിയപ്പൻ, മണികണ്ഠൻ, മാധവൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ചന്ദ്രികയുടെ സഹോദരി പുത്രൻ കാളിയപ്പനാണ് ചന്ദ്രികക്ക് നേരെ വെടി ഉതിർത്തത് . ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നൽകിയെന്ന സംശയത്തിലാണ് പ്രതികൾ ഇവരെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.
സഭവുമായി ബന്ധപെട്ടുപോലീസ് പറയുന്നത് ഇങ്ങനെ ചന്ദനക്കടത്തിൽ കഴിഞ്ഞ മാസം വനപാലകരുടെ പിടികൂടിയ മണികണ്ഠനെയും സംഘത്തെയും ഒറ്റികൊടുത്തത് . ആദിവാസികോളനിയിലെ വാച്ചർമാരാണെന്നു മനസ്സിലാക്കിയ മൂവർ സംഘം മണികണ്ഠനെ ഒറ്റിക്കൊടുത്തവരെ കണ്ടെത്താൻ ഇന്നലെ മൂവരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു പാളപെട്ടി കുടിയിൽ നിന്നും അകലെ ആദിവാസികൾ റാഗി കൃഷിചെയ്യുന്ന പ്രദേശത്തെ കാവൽ മാടങ്ങൾ കേന്ദ്രികരിച്ചു മൂവർ സംഘം പരിശോധന നടത്തി വരികയായിരുന്നു ഇന്നലെ രാത്രി ഒൻപതു മണിയോടെ സംഭവം നടന്ന കാവൽ മഠത്തിൽ മൂവർ സംഘം എത്തുകയും ചന്ദ്രിക ഉൾപ്പെടെയുള്ളവരോട് മണികണ്ഠനെ ഒറ്റികൊടുത്തവരെ സംബന്ധിച്ച വിവരങ്ങൾ തിരുക്കുകയുണ്ടായി . ഈസമയം ചന്ദ്രിക ഉൾപ്പെടെ ആദിവാസികുടിയിലെ അഞ്ചു സ്ത്രീകളെന്ന് കാവൽ മാടത്തിൽ ഉണ്ടായിരുന്നത് . സ്ത്രീളെ മൂവർ സംഘം ഭീക്ഷണിപ്പെടുത്തിന്നതിനിടയിൽ ചന്ദ്രിക മണികണ്ടനോടും സംഘത്തോടും കയർത്തു സംസാരിച്ചു .ഇതിനിടെ ചന്ദ്രികയുടെ ബന്ധുകൂടിയായ കളിയപ്പൻ ചന്ദ്രികയുടെ തലക്ക് നേരെ കൈയിൽ കരുതിയിരുന്ന നടൻ തോക്ക് ചുണ്ടി വെടിയുതിർത്തുകയായിരുന്നു .തലയിൽ വെടിയേറ്റ ചന്ദ്രിക തൽക്ഷണം മരിച്ചു .പ്രതികളെ വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ ആദിവാസികൾ ചേർന്ന് ബലമായി പിടിച്ചു കെട്ടിയിടുകയായിരുന്നു .തുടർന്ന് നാട്ടുകാർ പോലിസിൽ വിവരമറിയിച്ചതിനെത്തുടർന്നു മറയൂർ പോലീസ് സ്ഥലത്തെത്തിപ്രതികളെ പിടികൂടുകയായിരുന്നു .കൊല്ലപ്പെട്ട ചന്ദ്രികയുടെ മൃതദേഹം ഫോറൻസിക് വിദഗ്ധരും മറ്റും എത്തി പരിശോധിച്ച ശേഷം ഇൻക്യുസ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ്ജിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും