മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു വൃദ്ധനെ കൊന്നു ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

മദ്യപിക്കാന് പണം ആവശ്യപെട്ടു. ഇത് നല്കാത്തതിനെ തുടര്ന്നാണ് വാക്ക് തര്ക്കം ഉണ്ടാകുകയുംമരിയപ്പന്റെ കൈയിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിൽ ഇയാളെ കൊലപെടുത്തുകയായിരുന്നു

0

മറയൂർ :മറയൂരിൽ വൃദ്ധനെ കൊലപെടുത്തി ചാക്കില്‌കെട്ടി ഉപേക്ഷിച്ചു, മറയൂര് ബാബുനഗറില് മാരിയപ്പന്(70)നെ കൊലപെടുത്തി ചാക്കില്‌കെട്ടി ഉപേക്ഷിച്ചതു സഭവുമായി ബന്ധപെട്ടു. എരുമേലി ശാന്തിപുരം സ്വദേശി ആലയില് വീട്ടില് മിഥുന്(26), മറയൂര് ബാബുനഗര് സ്വദേശി അന്പഴകന്(65) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തു
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ തമിഴ്‌നാട്ടില് ജോത്സനായി ജോലി ചെയ്യുന്ന മാരിയപ്പന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടുകൂടിയാണ് മറയൂരിലെത്തിയത്. നാട്ടിലെത്തിയ മാരിപ്പന് സ്വന്തം വീട്ടില് പോകാതെ സുഹൃത്തായ അന്പഴകന്റെ വീട്ടിലാണ് ആൻ അന്തി ഉറങ്ങിയിരുന്നത് . ഒപ്പം വാടകയ്ക്ക് താമസിക്കുന്ന കാര്‌പെന്ററായ മിഥുനുമുണ്ടായിരുന്നു.
രാത്രി ഒന്പത് മണിയോടുകൂടി മൂവരും ഒരുമിച്ച് മദ്യപിച്ച് കിടന്നുറങ്ങി. രാത്രി ഒരുമണിക്ക് ഉറക്കമുണര്ന്ന മിഥുന് തമിഴ്‌നാട്ടില് നിന്നും ജോലികഴിഞ്ഞ് പണവുമായെത്തിയ മാരിയപ്പന്റെ പക്കല് വീണ്ടും മദ്യപിക്കാന് പണം ആവശ്യപെട്ടു. ഇത് നല്കാത്തതിനെ തുടര്ന്നാണ് വാക്ക് തര്ക്കം ഉണ്ടാകുകയുംമരിയപ്പന്റെ കൈയിൽ നിന്ന്
പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിൽ ഇയാളെ കൊലപെടുത്തുകയായിരുന്നു കൊലപ്പെടുത്തിയതിനു ശേഷം ജീവന് നിലച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം രാത്രി മൂന്ന് മണിയോടുകൂടിയാണ് മൃതദേഹം മിഥുനും അന്പഴകനും കൂടി തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫീസിന് പിന്ഭാഗത്ത് ചാക്കില് കെട്ടി ഉപേക്ഷിച്ചത്.
രാവിലെ ആറുമണിയോടുകൂടി പ്രദേശ വാസികള് വിവരമറിയിച്ചതിനെ തുടര്ന്ന് പൊലീസെത്തി പരിശോധ നടത്തി. തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ ജില്ലാ പൊലീസ് മേതാവി പി.കെ മധു സംഭവ സ്ഥലം നേരിട്ടെത്തി പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്.. തൊടുപുഴ ഡിവൈഎസ്പി കെപി.ജോസ്, മറയൂര്‍ സിഐ വി.ആര്‍ ജഗദീഷ്, മൂന്നാര്‍ സിഐ. രജി എം.കുണ്ണിപറമ്പന്‍, മറയൂര്‍ എസ്ഐ ജി.അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്‍ക്വസ്റ്റ് തയാറാക്കി വൈകിട്ടോടുകൂടി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോളേജിലേക്കയച്ചു. ഭാര്യ പത്മാവതി, മക്കള്‍ ഉഷ തമ്പിദുരൈ, പരേതനായ ശിവന്‍, മരുമക്കള്‍ തമ്പിദുരൈ, ജയ

You might also like

-