ബിഹാറിൽബീഹാറിൽ മഹാസഖ്യം സ്ഥാനാർത്ഥികളെ പ്രഘ്യാപിച്ചു
സഖ്യത്തിലെ വലിയ കക്ഷിയായ ആർജെഡി 19 സീറ്റിലും ഉപേന്ദ്ര ഖുശ്വാഹയുടെ ആർഎൽഎസ്പി അഞ്ച് സീറ്റിലും കോൺഗ്രസ് ഒൻപത് സീറ്റിലും മത്സരിക്കും.
പട്ന :മാരത്തോൺ ചർച്ചകൾക്കൊടുവിൽബീഹാറിൽ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ചു. സഖ്യത്തിലെ വലിയ കക്ഷിയായ ആർജെഡി 19 സീറ്റിലും ഉപേന്ദ്ര ഖുശ്വാഹയുടെ ആർഎൽഎസ്പി അഞ്ച് സീറ്റിലും കോൺഗ്രസ് ഒൻപത് സീറ്റിലും മത്സരിക്കും. ആർജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് സ്ഥാനാർത്ഥികളുടെ പ്രഖ്യപനം വാർത്താ സമ്മേളത്തിലൂടെ പ്രഖ്യപിച്ചത്
മഹാസഖ്യത്തിലെ രണ്ടാം കക്ഷിയിലെ എൽജെഡി നേതാവ് ശരത് യാദവ് ആർജെഡി ടിക്കറ്റിൽ മധേപ്പുര മണ്ഡലത്തിൽ നിന്നും ലാലുപ്രസാദ് യാദവിന്റെ മകൾ മിസാ ഭാരതി പാടലിപുത്ര മണ്ഡലത്തിൽ നിന്നും ജയപ്രകാശ് യാദവ് ബാങ്ക മണ്ഡലത്തിൽ നിന്നും ജനവിധി തേടും . ഒരു സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.