കാട്ടാന ഭീതിയിൽ മറയൂര്‍ മേഖല. ഒറ്റയാന്റെ സ്വൈര്യ വിഹാരം ഉറക്കം കെടുത്തുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ വീടുകൾക്കുകും കൃശികൾക്കും നാശം. വീടുകൾക്കുള്ളിലും ഭയപ്പാടോടെ നാട്ടുകാർ.
മറയൂർ: കഴിഞ്ഞ ദിവസം രാത്രി മറയൂര്‍ പത്തിടിപ്പാലം കോളനിക്കുള്ളില്‍ കടന്ന ഒറ്റയാന്‍ ഒരു വീടിന്റെ മുന്‍ഭാഗം തകര്‍ക്കുകയും കുടുംബാംഗങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു. രാത്രി 12 മണിയോടെയെത്തിയ ഒറ്റയാന്‍ കോളനിയിലെ താമസക്കാരനായ കൃഷ്ണന്റെ വീട്ടു വരാന്തയിലെ ഷീറ്റും മുന്‍ഭാഗത്തെ മുറിയും തകര്‍ത്തു. ഈ സമയം വീടിനുള്ളില്‍ ഉണ്ടായിരുന്ന അസുഖബാധിതനായ കൃഷ്ണനും ആറ് പേരടങ്ങുന്ന കുടുംബാംഗങ്ങളും ഭീതിയോടെയാണ് കഴിച്ചുകൂട്ടിയത്. അരമണിക്കൂറോളം ഇവിടെ ചിലവഴിച്ച ഒറ്റയാൻ സമീപത്തെ കനിയുടെ വീടിന്റെ മുന്‍ഭാഗവും ഭാഗികമായി തകര്‍ത്തു. ശബ്ദം കേട്ടുണർന്ന വീട്ടുകാർക്ക് ഒറ്റയാന്റെ സാന്നിധ്യമറിഞ്ഞു വീടിനുള്ളില്‍ ശ്വാസമടക്കിപ്പിടിച്ചു കഴിഞ്ഞുകൂടാനേ കഴിഞ്ഞുള്ളൂ. അതാണ് തങ്ങളുടെ ജീവൻ രെക്ഷിച്ചതെന്നും വീട്ടുകാർ പറയുന്നു.
വനാതിര്‍ത്തിയിൽ നിന്ന് ബാബുനഗര്‍, ഇന്ദിരാനഗര്‍ തുടങ്ങിയ ആദിവാസി പുനരധിവാസ കോളനി വഴി കൃഷിയിടങ്ങളിലേക്ക് കടക്കുന്ന ഒറ്റയാന്‍ ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നത് പതിവായിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ കോളനിക്കുള്ളില്‍ കടന്ന ഒറ്റയാന്‍ മണികണ്ഠന്റെ വീടിന്റെ ഭിത്തി തകര്‍ത്തിരുന്നു.
നൂറിലധികം വീടുകളുള്ള കോളനികളില്‍ കയറി ഒറ്റയാന്‍ രാത്രി കാലങ്ങളില്‍ വിഹരിക്കുന്നതാണ് ഗ്രാമീണരെ ഭീതിയിലാഴ്ത്തുകയും ദൈനംദിനജീവിതം മാറ്റിമറിക്കുന്ന അവസ്ഥയിലുമാക്കിയിരിക്കുന്നതു..
മഴ പെയ്ത് തുടങ്ങിയതോടെ ചിന്നാര്‍ വനത്തിനുള്ളില്‍ സസ്യജാലങ്ങള്‍ വളര്‍ന്ന് തുടങ്ങിയെങ്കിലും കഴിഞ്ഞ ഒറ്റയാന് വനത്തിലേക്ക് തിരികെ പോകാന്‍ കൂട്ടാക്കുന്നില്ല. ഒറ്റയനെ ഉള്‍വനത്തിലേക്ക് തുരത്തുവാനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.