മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രി യോഗങ്ങള്‍ ഒഴിവാക്കി.
വൈകിട്ട് 5 മുതൽ 6.30 വരെ പുനഃക്രമീകരിച്ചു. ആറര വരെയുള്ള യോഗങ്ങളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം.
ചരിത്ര പ്രസിദ്ധമായ മാരാമണ്‍ എന്ന ആരംഭിക്കും കണ്‍വെന്‍ഷനില്‍ രാത്രി യോഗങ്ങള്‍ ഒഴിവാക്കി. യോഗങ്ങൾ വൈകിട്ട് 5 മുതൽ 6.30 വരെ പുനഃക്രമീകരിച്ചു. ആറര വരെയുള്ള യോഗങ്ങളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള കീഴ്വഴക്കത്തിനെതിരെ സഭാ വിശ്വാസികള്‍ തന്നെ എതിര്‍പ്പ് ഉന്നയിച്ച സാഹചര്യത്തിലാണ് തീരുമാനം.
മാർത്തോമ സഭ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർ ക്ലിമ്മിസ് ബാവ പുറത്തിറക്കിയ സർക്കുലറിലാണ് മാരാമൺ കൺവെൻഷന്റെ രാത്രി കാല യോഗങ്ങളുടെ പുനഃക്രമീകരണം വ്യക്തമാക്കിയിട്ടുള്ളത്. സർക്കുലർ എല്ലാ പള്ളികളിലും വായിക്കും. 124 മത് കൺവെൻഷനാണ് ഇക്കുറി പത്തനംതിട്ട കോഴഞ്ചേരി പമ്പ മണപ്പുറത്ത് നടക്കുന്നത്.വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന രാത്രികാല യോഗങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. പുതിയ ക്രമീകരണം അനുസരിച്ച് സായാഹ്ന യോഗങ്ങൾ 5ന് ആരംഭിച്ച് 6.30ന് അവസാനിക്കും. സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ സഭ വിശ്വാസികളിൽ ഒരു വിഭാഗം പരസ്യ നിലപാട് എടുക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മണപ്പുറത്ത് നടന്നു വന്നിരുന്ന യുവവേദിയും കുടുംബ വേദിയും മാർത്തോമ പള്ളിയിലേക്ക് മാറ്റുന്നതിനും തീരുമാനമുണ്ട്