മരട് ഫ്ലാറ്റ് വിഷയത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഏതു തരത്തില്‍ ഇടപെടണമെന്ന് ആലോചിക്കുകയാണ്, ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു.
മരട് ഫ്ലാറ്റ് വിഷയത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏതു തരത്തില്‍ ഇടപെടണമെന്ന് ആലോചിക്കുകയാണ്, ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു. മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്നതിന്റെ പശ്ചാതലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
അതേസമയം മരട് ഫ്ളാറ്റുടമകള്‍ക്ക് പിന്തുണയുമായി സിപിഎം, കോണ്‍ഗ്രസ് അടക്ക മുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് എത്തി. മരട് ഫ്ലാറ്റ് വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപ്പെട്ട് ഉടമകളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊളിക്കാൻ തയ്യാറാണെന്ന് കാണിച്ച് സർക്കാർ സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകാൻ പാടില്ലായിരുന്നു, ഉടമകളോടൊപ്പമാണ് സർക്കാർ നിലകൊള്ളേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം മരടിലെ ഫ്ലാറ്റുടമകള്‍ക്കൊപ്പം സി.പി.എം ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഫ്ലാറ്റുടമകള്‍ ഇറങ്ങിപ്പോകുമ്പോള്‍ ഒറ്റക്കാവില്ലെന്നും സുപ്രീംകോടതിയായതിനാല്‍ നിയമവശംകൂടി പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷന്‍ പറഞ്ഞു.