മാറാട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടി ഇന്ന്
ഇന്‍ഡോറില്‍ നിന്ന് കേരളത്തിലെത്തിയ പൊളിക്കല്‍ വിദഗ്ധന്‍ എസ്.ബി.സര്‍വാത്തേ ഇന്ന് നാല് ഫ്ലാറ്റുകളും സന്ദര്‍ശിക്കും.
കൊച്ചി :മരടിലെ ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കാനുള്ള കമ്പനികള്‍ക്ക് കൈമാറും. നിലവില്‍ എഡിഫൈസ് എന്‍ജിനിയറിങും ചെന്നൈയില്‍ നിന്നുള്ള വിജയ് സ്റ്റീല്‍സുമാണ് പൊളിക്കാന്‍ തിരഞ്ഞെടുത്ത കമ്പനികള്‍. ഇന്‍ഡോറില്‍ നിന്ന് കേരളത്തിലെത്തിയ പൊളിക്കല്‍ വിദഗ്ധന്‍ എസ്.ബി.സര്‍വാത്തേ ഇന്ന് നാല് ഫ്ലാറ്റുകളും സന്ദര്‍ശിക്കും. അതേ സമയം ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കാനുള്ള സമയപരിധി നീട്ടി.
മുംബൈയില്‍ നിന്നുള്ള എഡിഫൈസ് എന്‍ജിനിയറിങ് ചെന്നൈയ് ആസ്ഥാനമായുള്ള വിജയ് സ്റ്റീല്‍സ് എന്നീ രണ്ട് കമ്പനികളെയാണ് നിലവില്‍ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്ക് നാല് ഫ്ലാറ്റുകളും ഇന്ന് കൈമാറും. കമ്പനികള്‍ 15 ദിവസമെടുത്ത് ഓരോ ഫ്ലാറ്റും . എങ്ങനെ പൊളിക്കും ഏത് സാങ്കേതിക വിദ്യ ഉപയോഗിക്കും തുടങ്ങി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാനാണ് നിര്‍ദേശം. തുടര്‍ന്ന് 90 ദിവസമെടുത്ത് ഫ്ലാറ്റുകള്‍ പൊളിക്കും. 30 ദിവസത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ മാറ്റും. ഒക്ടോബര്‍ 25ന് സുപ്രീംകോടതി മരട് കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെ എടുത്ത നടപടികളും മുന്നോട്ട് എന്ത് ചെയ്യും എന്നതും കോടതിയെ അറിയിക്കും.
ഫ്ലാറ്റുകള്‍ പൊളിക്കാന്‍ മേല്‍നോട്ടം വഹിക്കുന്ന സമിതിയുടെ ഭാഗമാണ് കൊച്ചിയിലെത്തിയ വിദഗ്ധ എന്‍ജിനിയര്‍ എസ്.ബി.സര്‍വത്തേ. ഇന്ന് സര്‍വത്തേ ഫ്ലാറ്റുകള്‍ സന്ദര്‍ശിക്കും. ഓരോ ഫ്ലാറ്റുകളും പൊളിക്കാന്‍ പ്രത്യേകം രൂപരേഖ തയ്യാറാക്കും എന്നാണ് സര്‍വത്തേ മനോരമ ന്യൂസിനോട് പറഞ്ഞത്. കമ്പനി പ്രതിനിധികളുമായി സര്‍വത്തേ ഇന്ന് സംസാരിക്കും.അതേസമയം ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാനുള്ള സമയപരിധി നീട്ടി. കൊച്ചിയില്‍ ചേര്‍ന്ന ജസ്റ്റിസ് ബാലഷ്കൃഷ്ണന്‍ നായര്‍ കമ്മറ്റിയുടേതാണ് തീരുമാനം. മറുഭാഗത്ത് ക്രൈബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. മരട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഫ്ലാറ്റ് നിര്‍മാതാക്കളെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.