മാറാട് ഫ്ലാറ്റ് നിർമ്മാണം അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്ക്
സി.പി.എം പ്രാദേശിക നേതാക്കളും മുൻ പഞ്ചായത്ത് അംഗങ്ങളുമായ പി.കെ രാജു, എം.ഭാസ്ക്കരൻ എന്നിവര്‍ക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
കൊച്ചി : മരടിൽ തീരദേശ പരിപാലന നിയമങ്ങൾ ലംഗിച്ചു ഫ്ലാറ്റുകൾ പണിയാൻ ഒത്താശ ചെയ്ത രാഷ്ട്രീയ നേതാക്കളെ കുരുക്കാൻ അന്വേഷണം ശക്തമാക്കി ക്രൈം ബ്രാഞ്ച് മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ്. തീരാ ദേശ പരിപാലന നിയമത്തിനു വിരുദ്ധമായി ഫ്ലാറ്റ് നിർമാണത്തിനുള്ള അനുമതികൾ ഉടമകൾക്ക് നൽകാൻ അന്നത്തെ ഭരണ സമതി അംഗങ്ങൾ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ,സി.പി.എം പ്രാദേശിക നേതാക്കളും മുൻ പഞ്ചായത്ത് അംഗങ്ങളുമായ പി.കെ രാജു, എം.ഭാസ്ക്കരൻ എന്നിവര്‍ക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്നും തീരദേശ പരിപാലന നിയമം ലംഘിക്കുന്നതിന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഫ്ലാറ്റുകള്‍ക്ക് അനുമതി നല്‍കിയ കാലത്തെ ഭരണ സമിതി അംഗങ്ങള്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. നേരത്തെ അറസ്റ്റിലായ മുന്‍ പഞ്ചായത്ത് സെക്രട്ടറിയെ അടക്കം ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മുന്‍ പഞ്ചായത്ത് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
കേസില്‍ നേരത്തെ അറസ്റ്റിലായവരെ അടുത്ത മാസം അഞ്ച് വരെ റിമാന്റ് ചെയ്തു. ഹോളി ഫെയ്ത്ത് എം.ഡി സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി.ജോസഫ് എന്നിവരെയാണ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്റ് ചെയ്തത്.അതേസമയം ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം കണക്കാക്കുന്ന ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മീഷന്‍ നാലാമത്തെ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു. 34 പേരുടെ ഇടക്കാല നഷ്ടപരിഹാരം കണക്കാക്കിയ ലിസ്റ്റാണ് സമര്‍പ്പിച്ചത്. ഇതോടെ ഇടക്കാല നഷ്ടപരിഹാരം ലഭിക്കുന്ന ഫ്ലാറ്റുടമകളുടെ എണ്ണം 141 ആയി. 80 ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരമാണ് ഇനി കണക്കാക്കാനുള്ളത്.