മരട് വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രിം കോഡിതിയുടെ ശകാരം
കോടതിയുടെ സമയം പാഴാക്കരുത്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ നിന്ന് ഒരു സെന്‍റീമീറ്റര്‍ പോലും കോടതി പിന്നോട്ടുപോകില്ല. ഉത്തരവ് നടപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
ഡൽഹി :ഫ്ലാറ്റുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടിയുള്ള ക്രഡായിയുടെ അപേക്ഷ തള്ളിയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ശകാരം. ഉത്തരവില്‍ നിന്ന് ഒരു സെന്‍റീമീറ്റര്‍ പോലും പിന്നോട്ടില്ലെന്നും എല്ലാ ഫ്ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് പകരം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷനായ ക്രഡായ് സുപ്രീംകോടതിയെ സമീപിച്ചത്. അപേക്ഷ തള്ളിയ കോടതി കടുത്ത ശകാരമാണ് നടത്തിയത്. കോടതിയുടെ സമയം പാഴാക്കരുത്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ നിന്ന് ഒരു സെന്‍റീമീറ്റര്‍ പോലും കോടതി പിന്നോട്ടുപോകില്ല. ഉത്തരവ് നടപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. വെള്ളപ്പൊക്കമടക്കമുള്ള പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത് കാണുന്നില്ലേയെന്നും അരുണ്‍ മിശ്ര ചോദിച്ചു. എല്ലാ ഫ്ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ല. ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച ആറ് പേജുള്ള സത്യവാങ്മൂലം പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ഫ്ലാറ്റ് ഉടമകൾക്ക് ഇതുവരെ പത്തുകോടി എൺപത്തിയേഴ് ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറിയെന്നും ബാങ്ക് രേഖകള്‍ ലഭിക്കുന്ന മുറക്ക് മുഴുവന്‍ ഫ്ലാറ്റുടമകള്‍ക്കും നഷ്ടപരിഹാരം കൈമാറുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി സംബന്ധിച്ച സത്യവാങ്മൂലം ഇന്നലെയാണ് സര്‍ക്കാര്‍ കോടതിക്ക് കൈമാറിയത്.