മരട് ഫ്‌ളാറ്റ് അഴിമതി മൂന്ന് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം നൽകിയെന്ന കേസിൽ മരട് പ‍ഞ്ചായത്ത് ആയിരുന്ന കാലത്തെ ഉദ്യോഗസ്ഥർക്കും ഫ്ലാറ്റ് നിർമാതാക്കൾക്കും എതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അനുവാദം തേടിയിരുന്നു.

0

കൊച്ചി :മരട് ഫ്‌ളാറ്റ് കേസിൽ മൂന്ന് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. മരട് മുൻ പഞ്ചായത്ത് സെക്രട്ടറി അഷ്‌റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി.ജോസഫ്, ക്ലാർക്ക് ജയറാം എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.അഴിമതി വിരുദ്ധ നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ഫ്‌ളാറ്റിന് പെർമിറ്റ് കൊടുത്തത് നിയമ വിരുദ്ധമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി

തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം നൽകിയെന്ന കേസിൽ മരട് പ‍ഞ്ചായത്ത് ആയിരുന്ന കാലത്തെ ഉദ്യോഗസ്ഥർക്കും ഫ്ലാറ്റ് നിർമാതാക്കൾക്കും എതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അനുവാദം തേടിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്കു പുറമേ അഴിമതി നിരോധന (പിസി) നിയമത്തിലെ വകുപ്പുകളും ചുമത്തിയിരുന്നു.. അതേസമയം, കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.

You might also like

-