മാര്‍ത്തോമാ നേറ്റീവ് അമേരിക്കന്‍ മിഷന്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഒക്കലഹോമയില്‍ ജൂണ്‍ 2-ന്

0

ഒക്കലഹോമ: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന നേറ്റീവ് അമേരിക്കന്‍ മിഷ്യന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്കലഹോമയില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ സംഘടിപ്പിക്കുന്നു.

ഒക്കലഹോമയില്‍ ബ്രോക്കന്‍ ബൊ ക്യാമ്പ് ഇസ്രായേല്‍ ഫോള്‍സത്തില്‍ ജൂണ്‍ 2 മുതല്‍ ജൂണ്‍ 7 വരെയാണ് വി ബി എസ്.

ബൈബിള്‍ പഠനം, ഗാന പരിശീലനം, ക്വിസ്സ്, സ്‌പോര്‍ട്ട്‌സ്, ടാലന്റ് ഷോ തുടങ്ങിയ നിരവധി പരിപാടികള്‍ വി ബി എസ്സിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു മെയ് 26 ഞായറാഴ്ചയാണ് വി ബി എസ്സിന് രജിസട്രേഷന്‍ അവസാനിക്കുന്നത്. ഇടവകകളിലെ വികാരിമാരില്‍ നിന്നോ, സെക്രട്ടറിമാരില്‍ നിന്നോ രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷീബാ മാത്യു namokalahoma@gmail.com

You might also like

-