ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചതിൽ മുതലെടുപ്പ് തടയണം മാർ ജോസഫ് പാംപ്ലാനി

"ലൗ ജിഹാദിന്‍റെ പേരിൽ വർഗീയ വിഷം ചീറ്റാൻ ഒരു സംഘടനയെയും അനുവദിക്കരുത് പെൺകുട്ടികളുടെ പേരും പറഞ്ഞ് വർഗീയ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ല

0

കണ്ണൂര്‍| സംഘപരിവാർ സംഘടനകൾക്ക് വ്യകതമായ മുന്നറിയിപ്പ് നൽകി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ‘ദ കേരള സ്റ്റോറി’ രൂപതകൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾ മുതലെടുപ്പിന് ശ്രമിച്ചതിനെതിരെയാണ് ബിഷപ്പിന്റെ പ്രതികരണം . “ലൗ ജിഹാദിന്‍റെ പേരിൽ വർഗീയ വിഷം ചീറ്റാൻ ഒരു സംഘടനയെയും അനുവദിക്കരുത് പെൺകുട്ടികളുടെ പേരും പറഞ്ഞ് വർഗീയ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ല. സമുദായത്തിലെ പെൺകുട്ടികളുടെ അഭിമാനത്തിന് വില പറയാൻ ആരെയും അനുവദിക്കരുതെന്നും ആർച്ച് ബിഷപ്പ് കണ്ണൂർ ചെമ്പേരിയിൽ കെസിവൈഎം പരിപാടിയിൽ പറഞ്ഞു.

You might also like

-