ഭൂമി ഇടപാടിന്റെ പേരിൽ വത്തിക്കാൻ മാർ ആലഞ്ചേരിക്ക്തീരെ നടപടി വരാനിരിക്കുന്നതേയുള്ളൂ : ബിഷപ് ജേക്കബ് മാനത്തോടത്ത്

സഭ ഭൂമി ഇടപാടിൽ വത്തിക്കാൻ ഇപ്പോഴും നടപടിയെടുത്തിട്ടില്ലെന്നാണ് മുൻ അഡ്മിനിസ്ട്രേറ്റർ ബിഷപ് ജേക്കബ് മാനത്തോടത്തിന്റെ നിലപാട്. താൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും വത്തിക്കാൻ നടപടി സ്വീകരിക്കുക. ഇപ്പോഴത്തെ നടപടികൾ തന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ അവകാശവാദം

0

കൊച്ചി :കര്‍ദിനാള്‍ ജോർജ് ആലഞ്ചേരിക്ക് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതല തിരികെ ലഭിച്ചത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട റിപ്പോർട്ട് പരിഗണിച്ച ശേഷമല്ലെന്ന് അതിരൂപത മുൻ അപ്പോസ്തലിക് അഡ്മിനിട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്. തന്റെ റിപ്പോർട്ടിന്മേലുള്ള വത്തിക്കാന്റെ നടപടി വരാനിരിക്കുന്നതേയുള്ളു.ആലഞ്ചേരിക്ക് ഭരണ ചുമതല തിരികെ നൽകിയത് ഭൂമി വിവാദത്തിലെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണെന്നായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാട്.

സഭ ഭൂമി ഇടപാടിൽ വത്തിക്കാൻ ഇപ്പോഴും നടപടിയെടുത്തിട്ടില്ലെന്നാണ് മുൻ അഡ്മിനിസ്ട്രേറ്റർ ബിഷപ് ജേക്കബ് മാനത്തോടത്തിന്റെ നിലപാട്. താൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും വത്തിക്കാൻ നടപടി സ്വീകരിക്കുക. ഇപ്പോഴത്തെ നടപടികൾ തന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ അവകാശവാദം ശരിയല്ലെന്നും ബിഷപ്പ് ജേക്കബ് മനത്തോടത്ത് പ്രതികരിച്ചു.

ഭൂമി വിവാദം സംബന്ധിച്ച റിപ്പോർട്ട് വത്തിക്കാൻ തള്ളിക്കളഞ്ഞുവെന്നായിരുന്നു കർദിനാൾ പക്ഷത്തിന്റെ നിലപാട്. ഭരണ ചുമതല കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരികെ ലഭിച്ചുവെങ്കിലും ഭൂമി വിവാദത്തോടെ ഉടലെടുത്ത സഭയിലെ ഭിന്നതക്ക് അവസാനമായിട്ടില്ല എന്ന സൂചനയാണ് മനത്തോടത്തിലൂടെ വിമതപക്ഷവും വൈദിക സമിതിയും നൽകുന്നത്.

അതേസമയം സഭയിൽ ഐക്യം നിലനിർത്തണമെന്ന സന്ദേശത്തോടുകൂടി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ഇന്ന് സിറോ മലബാർ സഭയിലെ പള്ളികളിൽ വായിച്ചു. പോരായ്മകളെ എളിമയോടെ അംഗീകരിക്കാമെന്നും തെറ്റിദ്ധാരണകളും വിമര്‍ശനങ്ങളും എതിര്‍പ്പുകളും യേശുവിന്റെ ശൈലിയില്‍ സ്വീകരിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.സിറോ മലബാര്‍ സഭയിലെ മുഴുവന്‍ പള്ളികളിലും കുര്‍ബാന മധ്യേ വായിക്കാന്‍ നിര്‍ദേശിച്ചായിരുന്നു ഇടയലേഖനം. എന്നാല്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോട് വിമത വിഭാഗം വൈദികര്‍ പൂര്‍ണ നിസഹകരണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടയലേഖനം ബഹിഷ്‌കരിച്ചത്.

You might also like

-