ഇടുക്കി മുൻ ബിഷപ്പ് മാർ മാത്യു അനികുഴിക്കാട്ടിലിന്റെ സംസ്കാരം ഇന്ന്
സംസ്ഥാന സർക്കാരിന് വേണ്ടി വൈദുതവകുപ്പ് മന്ത്രി എം എം മണി അന്തിമോപചാരം അർപ്പിക്കും
ഇടുക്കി :അന്തരിച്ച ഇടുക്കി മുൻ ബിഷപ്പ് മാർ മാത്യു അനികുഴിക്കാട്ടിലിന്റെ സംസ്കാരം ഇന്ന് നടക്കും ഉച്ചക്ക് രണ്ടു മുപ്പതിന് വാഴത്തോപ്പ് കത്തിഡ്രൽ ദേവാലയത്തിലാണ് സംസ്കാര ശിശ്രുഷകൾ നടക്കുക .സംസ്ഥാന സർക്കാരിന് വേണ്ടി വൈദുതവകുപ്പ് മന്ത്രി എം എം മണി അന്തിമോപചാരം അർപ്പിക്കും സിറോ മലബാർ സഭ മേജർ ആഴ്ച്ച ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യ കാർമ്മികതത്വത്തിലാണ് സംസ്കാര ശിശ്രുഷകൾ നടക്കുന്നത് ശിശ്രുഷകളിൽ അഞ്ചുപേരിൽ കൂടുതൽ പാടില്ലെന്ന് നിർദേശത്തെത്തുടർന്ന് ശ്വശ്രുഷകളിൽ വിശ്വാസികളക്ക് പങ്കുകൊള്ളുവാനാകില്ല അതേസമയം ശിശ്രുഷകൾ തത്സമയം സഭ നേതൃത്തം സംപ്രേക്ഷണം ചെയ്യുന്നുണ്ട്
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിധയിടങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുദർശനം ഒഴിവാക്കിയിരുന്നു .കുഞ്ചിത്തണ്ണിയിലെ ആനിക്കുഴിക്കാട്ടിൽ വീട്ടിൽ മാത്രമേ അടുത്ത ബന്ധുക്കൾക്ക് ഭൗതിക ശരീരം കാണുവാൻ സാധിച്ചിരുന്നൊള്ളു .അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിൻ്റെ ഭൗതിക ശരീരം പൊതുദർശനത്തിനായി വയ്ക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് 19 പശ്ചാത്തലത്തിൽ ഗവൺമെൻറ് നിന്നും അടിയന്തരമായി ലഭിച്ചതിനാൽ പൊതുദർശനം റദ്ദാക്കിയായതായി വികാരി ജനറൽ ജോസഫ് പ്ലാച്ചിക്കൽ അറിയിച്ചു .