മാർ ജോർജ് ആലഞ്ചേരിക്കെതിരായ എറണാകുളം-അങ്കമാലി അതിരൂപതയുടെ സർക്കുലർ
മലയാറ്റൂർ സെന്‍റ് തോമസ് പള്ളിയ്ക്ക് മുന്നിൽ ഒരു വിഭാഗം വിശ്വാസികളാണ് ഇന്നലെ ഇടയ ലേഖനം കത്തിച്ചഅങ്കമാലി അതിരൂപതക്കെതിരെ പ്രതിക്ഷേധിച്ചത് . കർദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ ഇടയലേഖനത്തിലൂടെ വെള്ളപ്പൂശി സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ലേഖനം കത്തിച്ചത്.
കൊച്ചി:വ്യാജ രേഖാ കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ വിമര്‍ശിക്കുന്ന സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു.എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലെ പള്ളികളിലാണ് സര്‍ക്കുലര്‍ വായിച്ചത്.വൈദികരെ പ്രതിസ്ഥാനത്ത് നിന്ന് നീക്കാന്‍വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് കര്‍ദിനാള്‍ വാക്ക് നല്‍കിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് അതിരൂപത വികാരി ജനറാള്‍ തയ്യാറാക്കിയ സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നു.
സീറോ മലബാര്‍ സഭയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്‍റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഇന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍. സഭാധ്യക്ഷനെ വിമര്‍ശിച്ചുകൊണ്ട് വികാരി ജനറാല്‍ തയ്യാറാക്കിയ സര്‍ക്കുലര്‍ അതിരൂപതക്ക് കീഴിലെ പള്ളികളില്‍, കുര്‍ബാന മധ്യേയാണ് വായിച്ചത്
മലയാറ്റൂർ സെന്‍റ് തോമസ് പള്ളിയ്ക്ക് മുന്നിൽ ഒരു വിഭാഗം വിശ്വാസികളാണ് ഇന്നലെ ഇടയ ലേഖനം കത്തിച്ചഅങ്കമാലി അതിരൂപതക്കെതിരെ പ്രതിക്ഷേധിച്ചത് . കർദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ ഇടയലേഖനത്തിലൂടെ വെള്ളപ്പൂശി സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ലേഖനം കത്തിച്ചത്..
മലയാറ്റൂർ സെന്‍റ് തോമസ് പള്ളിയ്ക്ക് മുന്നിൽ ഒരു വിഭാഗം വിശ്വാസികളാണ് ഇന്നലെ ഇടയ ലേഖനം കത്തിച്ചഅങ്കമാലി അതിരൂപതക്കെതിരെ പ്രതിക്ഷേധിച്ചത് . കർദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ ഇടയലേഖനത്തിലൂടെ വെള്ളപ്പൂശി സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ലേഖനം കത്തിച്ചത്. ആലക്കെതിരെ വ്യാജരേഖ ചമച്ച ഫാദർ ആന്‍റണി കല്ലൂക്കാരനേയും കേസിൽ അറസ്റ്റിലായ ആദിത്യനെയും ഇടയലേഖനത്തിൽ അനുകൂലിക്കുന്നുവെന്നാണ് വിശ്വാസികളുടെ ആരോപണം.
വ്യാജരേഖക്കേസിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭിന്നത വെളിവാക്കുന്നതാണ് സർക്കുലർ. വൈദികരാരും വ്യാജരേഖ രേഖ ചമയ്ക്കാൻ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും, മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സർക്കുലറിലുണ്ട്. അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനെയും പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കാത്തതാണ് ഇത്തരമൊരു സർക്കുലർ ഇറക്കാൻ കാരണം.
റിമാന്‍ഡിലുള്ള യുവാവിനെ പൊലീസ് മര്‍ദ്ദിച്ചാണ് വൈദികര്‍ക്കെതിരെ മൊഴി നല്‍കിയിരിക്കുന്നതെന്നും സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും അതിരൂപത വികാരി ജനറലിന്റെ സർക്കുലറിലുണ്ട്. വ്യാജ രേഖക്കേസിൽ കർദിനാൾ വൈദികരെ സഹായിച്ചില്ലെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തുക കൂടിയാണ് സർക്കുലറിലൂടെ ഉദ്ദേശിക്കുന്നത്.ഇത് ആദ്യമായാണ് സിറോമലബാർ സഭയിലെ കിഴ്‌ഘടകം മേൽഘടകത്തെ വിമർശിച്ച സർക്കുലർ ഇറക്കുന്നത്