ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം,മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

സിആർപിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ തിരുവനന്തപുരം പാലോട് സ്വദേശി വിഷ്‌ണു ആർ (35), ഷെെലേന്ദ്ര (29), എന്നിവരാണ് വീരമൃത്യു വരിച്ചത്.

0

റായ്പുര്‍| ഛത്തീസ്ഗഢില്‍ നക്സൽ കലാപബാധിത പ്രദേശമായ സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. സിആർപിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ തിരുവനന്തപുരം പാലോട് സ്വദേശി വിഷ്‌ണു ആർ (35), ഷെെലേന്ദ്ര (29), എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. സൈനികര്‍ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയിൽ നക്സലൈറ്റുകൾ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് മൂന്നിനായിരുന്നു സംഭവം.

ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. വീരമൃത്യു വരിച്ച വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ജഗർഗുണ്ടാ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. മൃതദേഹങ്ങൾ അടുത്തുള്ള ക്യാമ്പിലെത്തിച്ചെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ സേനയെ പ്രദേശത്ത് അയച്ചതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.

You might also like

-