വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ

വയനാട്ടിലെ സുഗന്ധഗിരി കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ദിവസവും മാവോയിസ്റ്റുകളെത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഉപവന്‍ റിസോര്‍ട്ടിലെ വെടിവെപ്പിന് ശേഷം രണ്ടാം തവണയാണ് മാവോയിസ്റ്റുകള്‍ വീടുകളിലെത്തിയത്

0

മാനന്തവാടി :വയനാട്ടിലെ നിരവധി പ്രദേശങ്ങളിൽ മാവോയിസ്റ്
സാനിധ്യവുമായുള്ളതായി പ്രദേശവാസികൾ  ലക്കിടിക്കടുത്ത സുഗന്ധഗിരിയില്‍ ഇപ്പോഴും മാവോയിസ്റ്റുകളെത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞു . പോലിസും തണ്ടര്‍ബോള്‍ട്ട് സംഘങ്ങളും നിരീക്ഷണം ശക്തമാക്കിയെന്ന് അവകാശപ്പെടുമ്പോഴാണ് സമീപത്തെ ആദിവാസി കോളനികളില്‍ മാവോയിസ്റ്റുകള്‍ എത്തുന്നത്.വയനാട്ടിലെ സുഗന്ധഗിരി കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ദിവസവും മാവോയിസ്റ്റുകളെത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഉപവന്‍ റിസോര്‍ട്ടിലെ വെടിവെപ്പിന് ശേഷം രണ്ടാം തവണയാണ് മാവോയിസ്റ്റുകള്‍ വീടുകളിലെത്തിയത്.


സമീപകാലത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായ വയനാട്ടിലെ ലക്കിടി, സുഗന്ധഗിരി, അംബ, ചെന്നായ്കവല എന്നിവിടങ്ങളില്‍ തണ്ടര്‍ ബോള്‍ട്ടിന്‍റെ സ്ഥിര നിരീക്ഷണമുണ്ട്. സുഗന്ധഗിരിയില്‍ സ്ഥാപിച്ച പൊലീസ് ഔട്ട് പോസ്റ്റില്‍ ഇരുപതോളം പൊലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. ഇതിനിടയിലും തൊട്ടടുത്ത വീടുകളില്‍ മാവോയിസ്റ്റുകളെത്തിയതായാണ് സമീപവാസികള്‍ പറയുന്നത്

തണ്ടര്‍ബോള്‍ട്ട് ചെക്ക് പോസ്റ്റിനടുത്തുള്ള വീട്ടില്‍ സായുധ സംഘമെത്തിയിട്ടും പൊലീസ് സഹായം ലഭിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിലവിലെ പൊലീസ് ഔട്ട് പോസ്റ്റ് സുഗന്ധഗിരി സര്‍ക്കാര്‍ എല്‍ പി സ്കൂളിനോട് ചേര്‍ന്നാണ്. ഇത് സുരക്ഷിതമല്ല , അംബ ചെന്നായ്കവല എന്നിവിടങ്ങളില്‍ കൂടി പൊലീസ് സുരക്ഷ ഉറപ്പുവരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ക്കിതുവരെ മാവോയിസ്റ്റുകളില്‍ നിന്ന് മറ്റ് ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും പൊലീസും മാവോയിസ്റ്റുകളും തങ്ങളെ സംശയിക്കുന്നതിലാണ് ആശങ്കയെന്നും കോളനിവാസികള്‍ പറയുന്നു. ഭയപ്പാടോടെയാണ് തങ്ങൾ ഈ മേഖലയിൽ കഴിഞ്ഞുകൂടുന്നതെന്നും ആദിവാസികൾ പരാതിപ്പെടുന്നു തോക്കുകളേന്തിയ പൊലീസുകാരുടെയും തണ്ടര്‍ബോള്‍ട്ട് സംഘത്തിന്‍റെയും നടുവിലാണ് സുഗന്ധഗിരി ഗവണ്‍മെന്‍റ് എല്‍.പി സ്കൂളിലെ കുട്ടികള്‍ പഠിക്കുന്നത്. പ്രദേശവാസികളുടെ സ്വകാര്യതയെ കൂടി ബാധിക്കുന്ന തലത്തിലേക്ക് പൊലീസ് നിരീക്ഷണം മാറിയിരിക്കുന്നു

You might also like

-