വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി മാങ്കുളം നിവാസികൾ രണ്ടുവർഷത്തിനിടെ 40 വീടുകൾ കാട്ടാനതകർത്തു
ഭൂരഹിത കർഷകരെ കുടിയിരുത്തിയ ശേഷം ഇതാദ്യമായാണ് ഇത്ര ഭീകരമാവിധം കാട്ടാനയുടെ കടന്നുകയറ്റം ഈ മേഖലയിൽ ഉണ്ടാകുന്നത്
അടിമാലി : ഇടുക്കി മാങ്കുളം പാമ്പുകയത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാലു വീടുകൾ തകർന്നു . പാമ്പുകയം 800 ഭാഗത്ത് താമസിക്കുന്ന പുല്ലാട്ട് വീട്ടിൽ വിനോദ് . നട്ടുവയലിൽ ഗ്രേസി , നട്ടുവയലിൽ അപ്പച്ചൻ ,ഉതിനാട്ടു വീട്ടിൽ ഓ എ പരീത് എന്നിവരുടെ വീടുകളാണ് കഴിഞ്ഞ ദിവസ്സം എത്തിയ കാട്ടാന കൂട്ടം തകർത്തത്, കൂടാതെ നിരവധി പ്രദേശങ്ങളിൽ ലക്ഷകണക്കിന് രൂപയുടെ കൃഷിനാശവും ഉണ്ടാക്കിയിട്ടുണ്ട് . 1980 ൽ നായനാർ സർക്കാർ ഒരു ഹെക്ടർ ഭൂമി വീതം നൽകി ഭൂരഹിത കർഷകരെ കുടിയിരുത്തിയ പ്രദേശമാണ് പാമ്പുകയം കണ്ണൻ ദേവൻ ഭൂമി വീണ്ടെടുക്കൽ നിയമ പ്രകാരം സർക്കാർ ടാറ്റ കമ്പനിയിൽ നിന്നും ഏറ്റെടുത്തു ഭൂരഹിത കർഷകർക്ക് ആദ്യമായി പതിച്ചുനൽകിയ പ്രദേശമാണിവിടം
ഭൂരഹിത കർഷകരെ കുടിയിരുത്തിയ ശേഷം ഇതാദ്യമായാണ് ഇത്ര ഭീകരമാവിധം കാട്ടാനയുടെ കടന്നുകയറ്റം ഈ മേഖലയിൽ ഉണ്ടാകുന്നത്. നാലു പതിറ്റാണ്ടു മുൻപ് കുടിയിരുത്തപെട്ട ഇവിടേക്ക് കാട്ടു പന്നിയുടെ കുരങ്ങിന്റെയും ശല്യം മാത്രമാണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത് . കഴിഞ്ഞ രണ്ടു വർഷക്കാലമായി കാട്ടാനയും പ്രദേശത്തു തമ്പടിക്കാൻ ആരംഭിച്ചു . കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാൽപതു വീടുകളാണ് കാട്ടാന തകർത്തയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ നൽകുന്ന കണക്ക് .
നാലുപതിറ്റാണ്ടിനിടെ മണ്ണിനോട് മല്ലടിച്ച് വന്യമൃഗങ്ങൾക്ക് ഉറക്കമുളച്ച് കാവലിരുന്നു കൃഷിചെയ്തു സ്വരൂപിച്ചതുകൊണ്ട് പണിതീർത്ത ലക്ഷങ്ങൾ മുതൽ മുടക്കുള്ള വീടുകളാണ് കാട്ടാന കൂട്ടം ഒറ്റ രാത്രി കൊണ്ട് തച്ചുടച്ചത്. വീടുകൾ നഷ്ടപ്പെട്ടവർക്ക് ഇപ്പോൾ കയറിക്കിടക്കാൻ ഒരിടമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത് . കാട്ടാന കൂട്ടമായി എത്തി ആക്രമണം അഴിച്ചുവിട്ടതോടെ . ജീവനിൽ ഭയന്ന് നിരവധികുടുംബങ്ങൾ ഇവിടം വിട്ട് മറ്റിടങ്ങളിൽ അഭയം പ്രാപിച്ചു . വീടുകൾ നഷ്ട്ടപെട്ട പലരും അന്തി ഉറങ്ങുന്നത് അയൽ വീടുകളിലും മറ്റുമാണ് . വീടുകളും കൃഷിയും നഷ്ടപെട്ടവർ പരാതിയുമായി വനം വകുപ്പിനെ നിരവധി തവണ സമീപിച്ചെങ്കിലും ആർക്കും തന്നെ നഷ്ടപരിഹാരം നല്കാൻ വനം വകുപ്പ് തയ്യാറായിട്ടില്ല .
വന്യജീവി ആക്രമണത്തിൽ ജീവഹാനിയും കൃഷിനഷ്ടവും സംഭവിച്ചൽ അർഹമായ നഷ്ടപരിഹാരം നൽകി മനുഷ്യനെ പുനരധിവസിപ്പിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടങ്കിലും . 90 ശതമാനം പേർക്കും നഷ്ടപരിഹാരം നൽകാതെ വനം വകുപ്പ് സമാന്തര സർക്കാർ കളിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി വന്യ ജീവികളുടെ ആക്രമണത്തിൽ മനുഷ്യൻ മരിക്കുകയോ കൃഷിനാശമുണ്ടാകുകയോ ചെയ്താൽ നഷ്ടപരിഹാരമില്ല . തങ്ങളുടെ കൃഷിയിടത്തിൽ വന്ന്യമൃഗശല്യം ഉണ്ടാകാതിരിക്കാൻ വൈദുതവേലി സ്ഥാപിക്കുയും പടക്കം പൊട്ടിക്കുകയോ ചെയ്താൽ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ് എടുക്കന്നതായും നാട്ടുകാർ പറയുന്നു.
വന്യ ജിവി ശല്ല്യത്തിന് മേഖലയിൽ ശ്വാശ്വത പരിഹാരം അടിയന്തിരമായി ഉണ്ടാക്കിയില്ലെങ്കിൽ . വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വാക്കുന്നതടക്കമുള്ള നടപടികളിലേക്ക് പ്രദേശവാസികൾ നീങ്ങുമെന്ന മുന്നറിയിപ്പ് ജനങ്ങൾ പങ്കുവക്കുന്നു.