നടിയെ ആക്രമിച്ചന്ന കേസിൽ ദീലീപിനെതിരെ ഗുഡാലോചന തെളിയിക്കാൻ മഞ്ജു വാര്യരെ കോടതിഎന്ന് വിസ്തരിക്കും

ദീലീപുമായി വേർപിരിയലിന് ശേഷം മഞ്ജുവിന്റെ ഉറ്റ സുഹൃത്ത് ആയിരുന്ന ശ്രീകുമാർ മേനോനുമായി അടുത്തിടെ മഞ്ജു തെറ്റിപ്പിരിയുകയും മേനോനെതിരെയും പരാതിയുമായി മഞ്ജു രംഗത്തെത്തുകയും ചെയ്തിരുന്നു

0

കൊച്ചി : നടിയെ ആക്രമിച്ചന്ന കേസിലെ പ്രതിയായ ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യർ സാക്ഷി വിസ്താരത്തിനായി ഇന്നെത്തും. 5 വർഷം മുമ്പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ് നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്. മഞ്ജുവിനെ കൂടാതെ സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരും ഇന്ന് കോടതിയി ഹാജരാകും

നടിയെ അക്രമിച്ച കേസിൽ ഗുഡാലോചന നടന്നതായി ആദ്യം ആരോപിച്ചത് ദീലീപിന്റെ മുൻ ഭാര്യാകൂടിയായ മഞ്ജുവാര്യർ ആയിരുന്നു പിന്നീട് ഇതേ ആരോപണവുമായി മഞ്ജുവിന്റെ സുഹൃത്തായിരുന്ന ശ്രീകുമാർ മേനോനും രംഗത്ത് വരുകയായിരുന്നു ഇതേ തുടർന്നായിരുന്നു ആദ്യ ഘട്ടം പ്രതിപട്ടികയിൽ പേരിലായിരുന്നു ദീലീപിനെ ഗുഡാലാക്കാനാകുറ്റം ചുമത്തി പോലീസ് പിടികൂടി കേസ്സെടുക്കുന്നത്. പോലീസ് ദീലീപിന്റെ മേൽ ആരോപിക്കുന്ന ഗുഡ്സലോചന കുറ്റം തെളിയിക്കുന്നതിന് മഞ്ജു വാര്യരുടെ മൊഴി വളരെ നിർണായകമാണ് .കേസിലെ സാക്ഷികളായ , സിദ്ദീഖ്, ബിന്ദു പണിക്കർ ഗീതു മോഹൻ ദാസ് എന്നിവരുടെ മൊഴിയും ദീലീപിനെതിരെ കുറ്റം ചുമത്താൻ പോലീസ് തെളിവായി സ്വീകരിച്ചട്ടുണ്ട് . അമ്മയുടെ സെറ്റിൽ വച്ച ആവലാതികരിയ നടിയുമായി ദീലീപ് വഴക്കിട്ടതായാണ് പോലീസിന്റെ കണ്ടെത്തൽ ഇതിനു പ്രതികാരമായി നദിയെ മാനഹാനിപ്പെടുത്താൻ ദീലീപ് പൾസർ സുനിയടക്കമുള്ളവർ കരാർ നൽകി എന്നാണ് പോലീസ് കെട്ടിച്ചമച്ച കേസ് . നടിയും ദീലീപ് തമ്മിലുള്ള അമ്മയുടെ സെറ്റിലെ വാക്കേറ്റത്തിന് സാക്ഷിയായിട്ടാനാണ് ബിന്ദു പണിക്കരെയും സിദ്ധിക്കിനെയും ഗീതുമോഹൻ ദാസിനെയും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി പോലീസ് വിസ്തരിക്കുന്നതു
2015 ജനുവരി 31 ന് മഞ്ജു ദിലീപ് വിവാഹമോചന ഹരജി തീർപ്പാക്കിയ ഇതേ കോടതിയിൽ തന്നെയാണ് ദിലീപിന്റെ കേസിൽ സാക്ഷിയായി മഞ്ജു എത്തുന്നത്. കലൂരിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവർത്തിച്ച മുറി എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷൻസ് കോടതിയിലാണ് നടക്കേണ്ടിയിരുന്നതു. എന്നാൽ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. തുടർന്ന് സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിക്കു മുന്നിൽ നടിയെ അക്രമിച്ചെന്ന കേസ്എത്തുന്നത് അന്ന് ദീലീപ് മഞ്ജു ദമ്പതികളുടെ വേർപിരിയലിന് മഞ്ജുവിന്റെ സഹായി പ്രവർത്തിച്ചിരുന്ന ശ്രീകുമാർ മേനോനെയും കോടതി അടുത്ത ദിവസ്സം വിസ്തരിക്കും . ദീലീപുമായി വേർപിരിയലിന് ശേഷം മഞ്ജുവിന്റെ ഉറ്റ സുഹൃത്ത് ആയിരുന്ന ശ്രീകുമാർ മേനോനുമായി അടുത്തിടെ മഞ്ജു തെറ്റിപ്പിരിയുകയും മേനോനെതിരെയും പരാതിയുമായി മഞ്ജു രംഗത്തെത്തുകയും ചെയ്തിരുന്നു

കേസിൽ 28 ന് ഗീതു മോഹൻ ദാസ്, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ, എം എൽ എ പി ടി തോമസ് ,29 ന് സംവിധായകൻ ശ്രീകുമാർ മേനോൻ, അടുത്ത മാസം 4ന് റിമി ടോമി എന്നിവരാണ് മൊഴിയും കോടതി രേഖപ്പെടുത്തും .കേസിലെ ആവലാതിക്കാരിയായ നടിയുമായും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ദിലീപുമായും ഒരേ പോലെ വർഷങ്ങൾ നീണ്ട ആത്മബന്ധവും പരിചയവും ഉള്ളവരാണ് മൊഴി നല്കാൻ എത്തുന്നതാരമാണ് .

ദീലീപിൽ നിന്നും പണം തട്ടിയെടുക്കാൻ പ്രതികളായ പൾസർ സുനിയും സുനിൽകുമാറും ഉണ്ണിയും ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ട് പോയത്.എന്നാൽ മാധ്യമങ്ങൾ ദീലീപിന് കേസിൽ ബന്ധമുണ്ടന്ന രീതിയിൽ വാർത്ത പ്രചരിപ്പിക്കുകയും വാർത്തകളുടെ അടിസ്ഥാനത്തിൽ സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആദ്യന്വേഷണ സംഘത്തെ മാറ്റി എ ഡി ജിപി
ബി സന്ധ്യയുടെനേതൃത്തത്തിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു . സന്ധ്യയുടെ നേതൃത്തത്തിലുള്ള അന്വേഷണ സംഘമാണ് കേസിന്റെ ആദ്യഘട്ടത്തിൽ ഇരയായിരുന്നു ദീലീപിനെതിരെ ഗുഡാലോചന കുറ്റം ചുമത്തി ഇരുമ്പഴിക്കുള്ളിലാക്കിയത് . കേസിൽ ദീലീപിനെ പ്രതി ചേർക്കാൻ പോലീസിനെ പ്രേരിപിപ്പിച്ചത് ദീലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരും മഞ്ജുവിന്റെ സുഹൃത്ത് ശ്രീകുമാർ മേനോനും രംഗത്തെത്തിയതോടെയായിരുന്നു . നടി അക്രിമിക്കപെട്ടതുമായി ബന്ധപെട്ടു സിനിമ പ്രവർത്തകരുടെ സംഘടനയായ ‘അമ്മ” സംഘടിപ്പിച്ച പ്രതിക്ഷേധ യോഗത്തിൽ കേസിൽ ഗുഡാലോചന ഉണ്ടന്ന് ആദ്യം ആരോപിക്കുന്നത് മഞ്ജു വാര്യർ ആയിരുന്നു . തുടർന്ന് കേസിൽ ഗുഡാലോചനയുണ്ടെന്നു ആരോപിച്ചു ശ്രീകുമാർ മേനോനും രംഗത്തെത്തുകയുണ്ടായി . നടിയുടെ സിനിമാജീവിതം തകർക്കാൻ ദീലീപ് ശ്രമിച്ചതായിട്ടുള്ള വാർത്തകളുടെയും മഞ്ജുവിന്റെയും ശ്രീകുമാർ മേനോന്റെയും ആരോപങ്ങളെത്തുടർന്നാണ് സർക്കാർ കേസ് അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയോഗിക്കുന്നത് .

ആവലാതികരിയായ നടിയും ദിലീപും തമ്മിലുള്ള സൗഹൃദവും അകൽച്ചയും നേരിട്ട് അറിയാവുന്നവരാണ് സംയുക്ത വർമ്മ, ഗീതു മോഹൻ ദാസ്, ബിന്ദു പണിക്കർ ,റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ എന്നിവർ ,താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയിൽ ഇവർ തമ്മിലുണ്ടായ വാക്കേറ്റമുണ്ടായെന്നാണ് പോലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നത് .ഇതുമായി ബന്ധപെട്ടാനാണ് ഈ താരങ്ങലെ പോലീസ് സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തി കേസിൽ കുറ്റപത്രം സമർപ്പിച്ചത് . ദീലീപും ആക്രമിക്കപ്പെട്ട നടി തമ്മിലുള്ള വ്യക്തി വിരോധം സ്ഥാപിച്ചു ദീലീപിനെതിരെ ഗുഡാലോചന കുറ്റം തെളിയിക്കുന്നതിനായാണ് പ്രോസിക്യുഷന് താരങ്ങളുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നത്.

ദിലീപിൻറെ മുൻ ഭാര്യ എന്ന നിലയിൽ മഞ്ജു വാര്യരുടെ മൊഴിയും കേസിൽ നിർണ്ണായകമാണ്. കേസിൻറെ ജാമ്യാപേക്ഷയിലും തുടർഘട്ടങ്ങളിലും ദിലീപിൻറെ ആരോപണം പ്രധാനമായും സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ആയിരുന്നു.മഞ്ജു വാര്യരുടെ സുഹൃത്തായിരുന്ന ശ്രീകുമാർ മേനോൻ, വ്യക്തിവിരോധം തീർക്കാൻ തന്നെ കേസിലേക്ക് വലിച്ചിഴച്ചതാണെന്നും തന്നെ പ്രതിയാക്കുന്നതിലും സിനിമ രംഗത്തുനിന്നും തന്നെ പുറത്താക്കുന്നതിന് ശ്രീകുമാർ മേനോന്റെ നേതൃത്തത്തിൽ ഒരു സംഘം പ്രവർത്തിച്ചിരുന്നതായും ദീലീപിന്റെ പരാതിയിലുണ്ട്. കേസിന്റെ ആദ്യ ഘട്ടത്തിൽ മഞ്ജുവിന്റെ ഉറ്റ സുഹൃത്തായിരുന്ന ശ്രീകുമാർ മേനോനോനെതിരെ മഞ്ജുവാര്യർ പരാതിയുമായി നിയമനടപടിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ ഇരുവരുടെയും മൊഴി കേസിൽ നിർണ്ണായകമാണ്കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിൽ അടച്ചിട്ട കോടതി മുറിലാണ് കേസിന്റെ വിസ്താരം പുരോഗമിക്കുന്നത് .

അതേസമയം ദീലീപിന്റെ പക്കൽ നിന്നും പണം തട്ടാൻ പൾസർ സുനിയും സംഘവും ഗൂഢലയോചന ബ്ലാക്ക് മൈലിങ്ങിന് ശ്രമിച്ചെന്ന കേസ്കോടതിയുടെ പരിഗണയിലനാണ് ഈ കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്

You might also like

-