മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) എംഎല്‍എ അന്തരിച്ചു.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസര്‍കോട് നിന്നുള്ള മുസ്ലീം ലീഗിന്‍റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം

0

Manjeshwaram MLA PB Abdul Razak (63) MLA Passed away.

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) എംഎല്‍എ അന്തരിച്ചു. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസര്‍കോട് നിന്നുള്ള മുസ്ലീം ലീഗിന്‍റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. ഒരേ സമയം മലയാളികള്‍ക്കിടയിലും കന്നട സംസാരിക്കുന്നവര്‍ക്കിടയിലും അദ്ദേഹം സ്വീകാര്യനായിരന്നു.

1955 ലാണ് അദ്ദേഹത്തിന്‍റെ ജനനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ലീഗിന്‍റെ എംഎല്‍എ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 83 വേട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അബ്ദുള്‍ റസാഖ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഇത് സംമ്പന്ധിച്ച് കെ. സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ഇപ്പോഴും കേസ് നടക്കുന്നുണ്ട്.

അസുഖവുമായി പി.ബി.അബ്ദുള്‍ റസാഖ് എംഎല്‍എ എത്രകുറെ ഇണങ്ങിപ്പോയിരുന്നു. നല്ലൊരു വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന് കാസര്‍കോടിന്‍റെ വൈവിദ്യത്തെ ഒത്തൊരുമയോടെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞെന്ന് കെ.എന്‍.എ.ഖാദര്‍ എംഎല്‍എ പറഞ്ഞു.

You might also like

-