മാണിക്യ മലരായ പൂവിയുടെ രചയിതാവിനുള്ള സഫ മക്ക പുരസ്കാരം പി എം എ ജബ്ബാറിന്കൈമാറി
"ഒരു അഡാർ ലൗ" എന്ന മലയാളസിനിമയിൽ റീമേക് ചെയ്യപ്പെട്ടതോടെ ഗാനം വൈറലായി
റിയാദ് : മലയാളത്തിൽ തരംഗം സൃഷ്‌ടിച്ച മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ രചിയിതാവിന് പി എം എ ജബ്ബാറിന് സഫ മക്ക മെഡിക്കൽ ഗ്രൂപ്പ് പ്രഖ്യാപിച്ച പുരസ്‌കാരം കൈമാറി. റിയാദ് എക്സിറ്റ് 18 ൽ പ്രമുഖ ഗായകൻ നിഖിൽ മാത്യു മുഖ്യ അതിഥിയായെത്തിയ ഒ ഐ സി സി പാലക്കാട് ജില്ല സംഘടിപ്പിച്ച “മേൽ രാത് 2018” എന്ന പരിപാടിയിൽ വെച്ചാണ് സഫ മക്ക മെഡിക്കൽ ഗ്രൂപ്പ് എക്സിക്റ്റീവ് അഡ്മിൻ യഹിയ ചെമ്മാണിയോട് പുരസ്‌കാരം കൈമാറിയത്. മെഡിക്കൽ ഓഫീസർ ഡോ.തമ്പാൻ, സഫ മക്ക പ്രതിനിധികളായ ഇബ്രാഹീം മഞ്ചേശ്വരം, അബ്ദുൾ റഹീം,ഖാലിദ് എന്നിവരും റിയാദിലെ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ മുതിർന്ന നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. തൃശൂർ കരൂപ്പടന്ന സ്വദേശി പി എം എ ജബ്ബാർ നാൽപത് വർഷം മുമ്പ് എഴുതിയ “മാണിക്യ മലരായ പൂവി” എന്ന മാപ്പിള പാട്ട് ഒമർ ലുലു സംവിധാനം ചെയ്യുന്ന “ഒരു അഡാർ ലൗ” എന്ന മലയാളസിനിമയിൽ റീമേക് ചെയ്യപ്പെട്ടതോടെ ഗാനം വൈറലായി. ചിത്രത്തിന്റെ രചയിതാവ് റിയാദിലുണ്ടെന്ന വാർത്ത പുറത്ത് വന്നതോടെ സഫ മക്ക മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷാജി അരിപ്രയുടെ നിർദശ പ്രകാരം സഫ മക്ക കൾച്ചറൽ വിംഗ് പ്രതിനിധികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പുരസ്‌കാരം പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിഭയുണ്ടായിട്ടും തിരിച്ചറിയാതെ പോയ പ്രവാസി കലാകാരൻ അംഗീകരിക്കപ്പെടേണ്ടതാണെന്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടറുടെ തീരുമാനമാണ് അവാർഡിന് അർഹനാക്കിയത് . പി എം എ ജബ്ബാർ റിയാദിലുണ്ടെന്ന വാർത്ത പുറത്തു വന്ന ദിവസം തന്നെ സൗദിയിൽ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ സഫ മക്ക പുരസ്കാരം പ്രഖ്യാപിച്ചു. പിന്നീട് അങ്ങോട്ട് അംഗീകാരങ്ങളുടെ പെരുമഴയായിരുന്നു ജബ്ബാറിന്. തനിക്ക് കിട്ടിയ പ്രസ്‌കാരം ഏറെ മൂല്യമുള്ളതാണെന്നും സഫ മക്കയുടെ ആദരവിന് ശേഷം ഗൾഫിലാകമാനം നിരവധി വേദികളിൽ പങ്കെടു ത്തെന്നും പി എം എ ജബ്ബാർ പറഞു.