മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണിചേർന്നു യു ഡി എഫ് വേദിയിൽ പിണറായിക്കും മന്ത്രിമാർക്കും കാപ്പന്റെ നന്ദി

ലുതവണ പാലായിൽ മത്സരിക്ക അവസരം മൊരുക്കുകയും ആവേശം മത്സരത്തില് വിജയിപ്പിക്കാൻ സഹായിച്ച എൽ ഡി എഫ് പ്രവർത്തകർക്കും മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിമാർക്കും നന്ദിപറയുന്നതായി മാണി സി കാപ്പൻ യു ഡി എഫ് വേദിയിൽ പറഞ്ഞു

0

കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ അണിചേർന്നു മാണി സി കാപ്പൻ യുഡിഎഫ് നേതാക്കൾ ചേർന്ന് കാപ്പനെ വേദിയിലേക്ക് ക്ഷണിച്ചു. പാലാ നഗരത്തിലൂടെ റോഡ് ഷോക്ക് ശേഷമാണ് മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണി ചേരാനെത്തിയത്. നിരവധി വാഹനങ്ങളും പ്രവര്‍ത്തകരും കാപ്പന് ഒപ്പം ഉണ്ടായിരുന്നു. പാലാ നഗരത്തിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷം മാണി സി കാപ്പൻ യുഡിഎഫിൻ്റെ വേദിയിൽ എത്തി. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കൾ ചേർന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്.

അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യത്തിൽ ഊന്നിയുള്ള പാരസംഘത്തിനു മുൻപ് കാപ്പൻ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞാണ് പ്രസംഗത്തിന് തുടക്കമിട്ടത് .നാലുതവണ പാലായിൽ മത്സരിക്ക അവസരം മൊരുക്കുകയും ആവേശം മത്സരത്തില് വിജയിപ്പിക്കാൻ സഹായിച്ച എൽ ഡി എഫ് പ്രവർത്തകർക്കും മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിമാർക്കും നന്ദിപറയുന്നതായി മാണി സി കാപ്പൻ യു ഡി എഫ് വേദിയിൽ പറഞ്ഞു

16 മാസം കൊണ്ട് 462 കോടി രൂപയുടെ വികസനം പാലായില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. സഖാവ് പിണറായി വിജയനാണ് തന്നെ അതിന് സഹായിച്ചതെന്ന് പറഞ്ഞാണ് യുഡിഎഫിലെത്തിയ ശേഷം കാപ്പന്‍ പ്രസംഗം തുടങ്ങിയത്. ’25 കൊല്ലം എന്റെ ചോരയും നീരും കാശും ഇടതുപക്ഷത്തിനായി ചെലവഴിച്ചു. അത് തിരിച്ചുതരണമെന്നല്ല പറയുന്നത്. പാലാ കൊടുക്കാം എന്ന് പറഞ്ഞാണ് ജോസിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. പാലാ വത്തിക്കാനാണെങ്കില്‍ പോപ്പ് വേറെ ആണെന്ന് ജോസ് മറന്നു പോയി. പാലായില്‍ ജനങ്ങള്‍ അത് മനസ്സിലാക്കിക്കൊടുക്കും. പാലായിലെ റോഡ് വികസനത്തിന് അനുവദിച്ച പണം തടഞ്ഞ് ഇപ്പോള്‍ വികസനം മുടക്കാന്‍ ജോസ് കെ മാണിയും വി.എന്‍ വാസവനും ചേര്‍ന്ന് ശ്രമിക്കുകയാണെ’ന്നും അദ്ദേഹം കുറ്റപ്പെടുത്തി. 53 വര്‍ഷമായിട്ട് കന്യാസ്ത്രീകള്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിഞ്ഞില്ല. അത് തന്റെ കാലത്ത് ചെയ്യാന്‍ കഴിഞ്ഞു.

“‘ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് മാറി അഞ്ച് മാസം കഴിഞ്ഞാണ് രാജിവച്ചത്. എല്‍ഡിഎഫിലെത്തിയിട്ട് ഇതുവരെയും രാജിവെക്കാത്ത റോഷിയും ജയരാജനും ചാഴിക്കാടനും ഇപ്പോഴും എംഎല്‍എമാരാണ്. എന്റെ രാജി ആവശ്യപ്പെടുന്നവര്‍ അത് കൂടി ഓര്‍ക്കണം.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് മൂന്നുവര്‍ഷം ജയില്‍ വാസം അനുഭവിച്ച ആളാണ് എന്റെ അച്ഛന്‍ ചെറിയാന്‍.ജെ കാപ്പന്‍. അദ്ദേഹത്തിന്റെ ജൂനിയറായി 10 വര്‍ഷം പ്രവര്‍ത്തിച്ച കെ.എം മാണിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ചെറിയാന്‍ ജെ കാപ്പനാണ്.

തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് പാലായിലെ ജനങ്ങളുമായി മാണി സി കാപ്പൻ യുഡിഎഫ് വേദിയിലെത്തിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി മാണി സി കാപ്പനെ സ്വാഗതം ചെയ്തു പറഞ്ഞു. കാപ്പന്റെ വരവ് യുഡിഎഫിന്റെ വിജയത്തിനുള്ള നാന്ദിയാണ് . യുഡിഎഫിന്‍റെ വിജയ ജാഥയാണ് ഇനി വരാനിരിക്കുന്നതെന്നും ഇടതുമുന്നണി തോറ്റവര്‍ക്ക് സീറ്റ് എടുത്ത് നൽകിയെന്ന കാപ്പന്റെ ന്യായം പാലാക്കാര്‍ക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇടതുമുന്നണിയിൽ നിന്ന് മാറി യുഡിഎഫിനൊപ്പം ചേര്‍ന്നെങ്കിലും എംഎൽഎ സ്ഥാനം രാജിവക്കാനില്ലെന്ന് മാണി സി കാപ്പൻ ആവര്‍ത്തിച്ചു. രാജി ആവശ്യം മുഴക്കുന്നവര്‍ യുഡിഎഫ് വിട്ട തോമസ് ചാഴിക്കാടനും റോഷി അഗസ്റ്റിനും എൻ ജയരാജും അടക്കമുള്ളവരെ രാജി വയ്പ്പിച്ച് ആദ്യം ധാർമികത കാണിക്കട്ടെയെന്നും കാപ്പൻ പറഞ്ഞു. പുതിയ പാർട്ടി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് മാണി സി കാപ്പൻ പറയുന്നത്. യുഡി.എഫിൽ ഘടകകക്ഷിയാകും

You might also like

-