മങ്ക അനന്റ്റ്റ്മുല യു എസ് ഹൗസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വെര്‍ജീനിയ 11 th കണ്‍ഗ്രഷണല്‍ ജില്ലയില്‍ നിന്നാണ് മങ്ക മത്സരിക്കുന്നത്. ഇവിടെ ഏഴ് ശതമാനം ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 17 ശതമാനം ഏഷ്യന്‍ വോട്ടുകളാണുള്ളത്.
വെര്‍ജിനിയ: വെര്‍ജീനിയായില്‍ നിന്നും യു എസ് ഹൗസ് പ്രതിനിധിയായി മത്സരിക്കുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശഡ മങ്ക അനന്ററ്റ്മുല. വെര്‍ജീനിയായില്‍ നിന്നും ആദ്യമായി യു എസ് ഹൗസിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജയാണ് മങ്ക. ഫഡറല്‍ ഗവണ്മെണ്ട് ഡിഫന്‍സ് അക്വിസിഷന്‍ പ്രോഗ്രാം മാനേജ്‌മെന്റില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐവി ലീഗ് സ്ക്കൂളിലേക്കുള്ള പ്രവേശനത്തിന് ഏഷ്യന്‍ വംശജര്‍ അവഗണന നേടുന്നതില്‍ പ്രതിഷേധിക്കുന്നതിന് മങ്ക മുന്‍പന്തിയിലായിരുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വെര്‍ജീനിയ 11 th കണ്‍ഗ്രഷണല്‍ ജില്ലയില്‍ നിന്നാണ് മങ്ക മത്സരിക്കുന്നത്. ഇവിടെ ഏഴ് ശതമാനം ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 17 ശതമാനം ഏഷ്യന്‍ വോട്ടുകളാണുള്ളത്. ജനുവരി 26നായിരുന്നു നോമിനേഷന്‍ സമര്‍പ്പണം.
ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തി കേന്ദ്രമായ വാഷിംഗ്ടണ്‍ ഡി സി ഫെയര്‍ഫാക്‌സ് കൗണ്ടി ഉള്‍പ്പെടുന്ന ശക്തമായ മത്സരമാണ് മങ്ക നേരിടുന്നത്.മെയ്ക്കിങ്ങ് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്നതിന്റെ ചുരുക്കപേരായ മങ്ക (MANGA) എന്ന് അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് മങ്ക പറഞ്ഞത്.
സ്ത്രീകള്‍ക്ക് തുല്യാവകാശം, നികുതി വെട്ടികുറയ്ക്കല്‍, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കല്‍, തുടങ്ങിയ ലക്ഷ്യങ്ങള്‍ നിറവേറ്റുക എന്നതാണ് തന്റെ ഉദ്ദ്യേശമെന്നും മങ്ക പറഞ്ഞു. ആന്ധ്രായില്‍ ജനിച്ച ഇവര്‍ ചെന്നൈയില്‍ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസവും, ആഗ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും നേടിയതിന് ശേഷമാണ് അമേരിക്കയില്‍ ഇമ്മിഗ്രന്റായി എത്തിയത്.