മാനസയുടെ കൊലപാതകം രഖിലിനെ തോക്കു വാങ്ങാൻ സഹായിച്ച ടാക്സി ഡ്രൈവര്‍ മനേഷ് കുമാർ പിടിയിൽ

കള്ളത്തോക്ക് നിര്‍മ്മിക്കുന്ന സംഘവുമായി രഖിലിനെ ബന്ധിപ്പിച്ച വ്യക്തി മനേഷാണെന്നാണ് പൊലീസ് പറയുന്നത്.

0

കൊച്ചി: കോതമംഗലത്തെ മാനസ കൊലപാതക കേസില്‍ രഖിലിനെ തോക്കുവാങ്ങാൻ സഹായിച്ച ഒരാൾ പിടിയിൽ . ബിഹാറിലെതോക്കന്വേഷിച്ചു നടന്ന രാഖിലിന് തോക്കുകച്ചവടക്കാരനെ പട്നയില്‍ പരിചയ പെടുത്തിയ ടാക്സി ഡ്രൈവര്‍ മനേഷ് കുമാർ ആണ് പിടിയിൽ ആയത്. കള്ളത്തോക്ക് നിര്‍മ്മിക്കുന്ന സംഘവുമായി രഖിലിനെ ബന്ധിപ്പിച്ച വ്യക്തി മനേഷാണെന്നാണ് പൊലീസ് പറയുന്നത്. രാഖിലിന് തോക്ക് നല്‍കിയ ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയെയും പൊലീസ് പിടികൂടിയിരുന്നു. മനേഷ് കുമാറിനെയും സോനു കുമാറിനെയും ഇന്ന് തന്നെ കൊച്ചിയിലെത്തിച്ചേക്കും.

തോക്കിനായി രഖില്‍ നൽകിയത് 50,000 രൂപയാണ്. രാഖിലിൻ്റെ സുഹൃത്തിൽ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. പ്രതിയെ മുൻഗർ കോടതിയിൽ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാൻസിസ്റ്റ് വാറൻ്റ് വാങ്ങി. തുടർന്ന് ഇയാളുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. ജൂലൈ 30 നാണ് എറണാകുളം കോതമംഗലത്ത് ‍ഡന്‍റൽ കോളജ് വിദ്യാർഥിനിയായ മാനസയെ രഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗളൂരുവില്‍ എംബിഎ പഠിച്ച് ഇന്റീരിയർ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രഖിൽ.

ബിഹാറില്‍നിന്ന് കള്ളത്തോക്ക് വാങ്ങാന്‍ രഖില്‍ ഏകദേശം 35,000 രൂപ ചെലവഴിച്ചു 

അതേസമയം ബിഹാറില്‍നിന്ന് കള്ളത്തോക്ക് വാങ്ങാന്‍ രഖില്‍ ഏകദേശം 35,000 രൂപ ചെലവഴിച്ചതായി എറണാകുളം റൂറല്‍ എസ്.പി. കെ. കാര്‍ത്തിക്. കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്നുള്ള പോലീസ് സംഘം ബിഹാറില്‍ തുടരുകയാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷമേ അന്വേഷണസംഘം മടങ്ങുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ സോനുകുമാര്‍ മോദിയാണ് രഖിലിന് തോക്ക് നല്‍കിയത്. ഇയാളെ അവിടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയിട്ടുണ്ട്. കേരളത്തിലേക്ക് എങ്ങനെ, എപ്പോള്‍ കൊണ്ടുവരണമെന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. കേസില്‍ ഇനി കൂടുതല്‍ തെളിവുകളടക്കം ശേഖരിക്കേണ്ടതുണ്ട്. അതിനാല്‍ കേരളത്തില്‍നിന്നുള്ള പോലീസ് സംഘം ബിഹാറില്‍ തുടരുകയാണെന്നും എസ്.പി. വ്യക്തമാക്കി.

സോനുവിനെ പിടികൂടാന്‍ ലോക്കല്‍ പോലീസിന്റെ സഹായം നിര്‍ണായകമായെന്നും ബിഹാര്‍ പോലീസ് നല്ല രീതിയില്‍ സഹായിച്ചെന്നും എസ്.പി. പറഞ്ഞു. പോലീസിന് കടന്നുചെല്ലാന്‍ വെല്ലുവിളികളുള്ള പ്രദേശമാണ് മുംഗര്‍. അവിടുത്തെ എസ്.പി. അടക്കമുള്ള ഉദ്യോഗസ്ഥര്‍ കേരള പോലീസ് സംഘത്തിന് നല്ല സഹായം നല്‍കി. പോലീസ് സംഘത്തിന് യാത്ര, താമസസൗകര്യങ്ങള്‍ ബിഹാര്‍ പോലീസ് ഏര്‍പ്പാടാക്കിനല്‍കിയെന്നും എസ്.പി. വിശദീകരിച്ചു.സോനുകുമാര്‍ മോദി കേരളത്തില്‍ വന്നിരുന്നോ എന്നത് വ്യക്തമായിട്ടില്ല. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ ഉത്തരംകിട്ടും. ബിഹാറില്‍ പോയി തോക്ക് വാങ്ങിവരാന്‍ രഖില്‍ പത്ത് ദിവസമാണ് ചെലവഴിച്ചത്. സംഭവത്തില്‍ രഖിലിന് ഇവിടെനിന്ന് സഹായം ലഭിച്ചതായി ഇതുവരെ വിവരങ്ങളില്ല. കൂടുതല്‍വിവര

You might also like

-