കൊറോണ ഭയം നോട്ടുകള്‍ സോപ്പു വെള്ളത്തില്‍ കഴുകി കര്‍ണാടകയിലെ മാണ്ഡ്യ നിവാസികള്‍.

സാധനങ്ങൾ വാങ്ങുന്നതിനിടെ വ്യാപാരികളിൽ നിന്ന് ലഭിച്ച നോട്ടുകളാണിതെന്ന് ജനങ്ങൾ പറയുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണമെന്ന് ജില്ലാ ഭരണകൂടം ഗ്രാമവാസികൾക്ക് നിർദ്ദേശം നൽകിയിരുന്നു

0

ബെംഗളൂരു :മാണ്ഡ്യ പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെ മരനചകനഹള്ളിയിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകൾ സോപ്പുവെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്. സാധനങ്ങൾ വാങ്ങുന്നതിനിടെ വ്യാപാരികളിൽ നിന്ന് ലഭിച്ച നോട്ടുകളാണിതെന്ന് ജനങ്ങൾ പറയുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണമെന്ന് ജില്ലാ ഭരണകൂടം ഗ്രാമവാസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പണത്തിന് പകരം ഇലക്ട്രോണിക് പേയ്മെന്റ് നടത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇലക്ട്രോണിക് പേയ്മെന്റ് നടത്തുന്ന കാര്യത്തിൽ
ഗ്രാമവാസികൾ പരിചയസമ്പന്നരല്ലന്ന് മറ്റൊരു ഗ്രാമവാസിയായ ബോറെ
ഗൗഡ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരാള്‍ നോട്ടുകൊണ്ട് മൂക്കും മുഖവും തുടയ്ക്കുന്നതും നക്കുന്നതുമായിരുന്നു വീഡിയോയില്‍.കൊറോണ പരത്തുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ കണ്ടതിനെ തുടര്‍ന്നാണ് ഗ്രാമവാസികള്‍ നോട്ടുകള്‍ കഴുകാന്‍ തീരുമാനിച്ചത്.

You might also like

-