മാനസ്സാ കൊലപാതകം ബീഹാറിൽ അറസ്റ്റിലായ പ്രതികളെ കേരളത്തിൽ എത്തിച്ചു
ആലുവ റൂറൽ എസ്പി ഓഫീസിൽ എത്തിച്ച പ്രതികളുടെ പ്രാഥമിക ചോദ്യം ചെയ്യൽ രാത്രിയോടെ പൂർത്തിയാകും. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം
കൊച്ചി : ഡെന്റൽ വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ബീഹാറിൽ നിന്നും അറസ്റ്റിലായ പ്രതികളെ കേരളത്തിൽ എത്തിച്ചു. പ്രതി രഖിലിന് തോക്ക് കൈമാറിയ മനേഷ് കുമാർ വർമ്മ, സോനുകുമാർ മോദി എന്നിവരെയാണ് കൊച്ചിയിൽ എത്തിച്ചത്. ആലുവ റൂറൽ എസ്പി ഓഫീസിൽ എത്തിച്ച പ്രതികളുടെ പ്രാഥമിക ചോദ്യം ചെയ്യൽ രാത്രിയോടെ പൂർത്തിയാകും. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. വൈകീട്ട് ആറ് മണിയോടെയാണ് ഇരുവരെയും എസ്പിഓഫീസിൽ എത്തിച്ചത്.ട്രാൻസിസ്റ്റ് വാറന്റുള്ളതിനാൽ നാളെ രാവിലെ പ്രതികളെ കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് ഇരുവരെയും പോലീസ് അറ്‌സ്റ്റ് ചെയ്തത്
കള്ള തോക്ക് നിർമാണത്തിന്റെയും വിൽപ്പനയുടെയും പ്രധാനകേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനു കുമാർ മോദിയെ കേരള പോലീസ് പിടികൂടിയത്. സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിന്‍റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറിന്‍റെ അറസ്റ്റിന് സഹായകമായത്. മുപ്പത്തി അയ്യായിരം രൂപയ്ക്കാണ് പ്രതികൾ രാഖിലിന് തോക്ക് നൽകിയതെന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.ബിഹാർ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികളുടെ അറസ്റ്റ്. അവിടെ തന്നെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറൻ്റ് വാങ്ങിയാണ് പ്രതികളെ കേരളത്തിൽ എത്തിച്ചത്.