മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ് രണ്ടുപേർ കൊല്ലപ്പെട്ടു
ജലീല്‍, നൌഷിന്‍ എന്നിവരാhttps://indiavisionmedia.com/man-shot-dead-by-police-firing-at-protesters/ണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം.
മംഗളുരു : മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൌഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം.വെടിവെപ്പില്‍ പരിക്കേറ്റവരില്‍ മുന്‍ മേയര്‍ അഷ്റഫുമുണ്ട്. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഇന്ന് വൈകുന്നേരം വെടിവെപ്പുണ്ടായത്.മംഗളുരു പൊലീസ് കമ്മീഷണറേറ്റിന് കീഴിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്കാണ് കര്‍ഫ്യു പ്രദേശത്തു വൻ സംഘർഷം നിലനിക്കുകയാണ്
മംഗളൂരുവിൽ മരിച്ചവരുടെ മൃതദേഹം ഹൈലാൻഡ് ആശുപത്രിയിലാണെന്നാണ് പുറത്ത് വരുന്ന സൂചന. വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചവർക്കുനേരെയാണ് വെടിവച്ചതെന്നാണ് സൂചന. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പൊലീസ് വെടിവയ്‌പ്പിൽ പരിക്കേറ്റ ഒരാൾ മരിച്ചു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. ലക്നൗവിലെ ഹസ്രത്ഗഞ്ചിൽ പ്രക്ഷോഭകർ പൊലീസിനു നേരേ കല്ലെറിയുകയും 20ഓളം വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നു പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സംഭലില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു.
പ്രതിഷേധം ശക്തിപ്പെട്ടതോടെ കെഡി സിങ് ബാബു സിങ് സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ റദ്ദാക്കുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. അക്രമം നടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇടതുപാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.നോർത്ത്, സൗത്ത്, ഈസ്റ്റ്, ബാർക്കെ, ഉർവ്വെ സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. കോർപറേഷൻ പരിധിയിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി