ഡോക്ടറെ വെടിവെച്ചിട്ടത് അമ്മ മരിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ 

ജൂലായ് 20ന് രാവിലെ ബൈസൈക്കിളില്‍ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയില്‍ മറ്റൊരു സൈക്കിളില്‍ എത്തിയ ജോസഫ് ജെയിംസ് പപ്പാസ് (65) ആണ് രണ്ട് തവണ ഡോക്ടര്‍ക്ക് നേരെ നിറയൊഴിച്ചു കൊലപ്പെടുത്തിയത്

0

 

 

ഹൂസ്റ്റണ്‍: പ്രസിഡന്റ് ബുഷിന്റെ ഡോക്ടറും, ഹൂസ്റ്റണിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റുമായ ഡോ മാര്‍ക്കിനെ വെടിവച്ചു കൊലപ്പെടുത്തിയത് 20 വര്‍ഷം മുമ്പ് ഡോക്ടര്‍ നടത്തിയ ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് മാതാവ് മരിച്ചതിന്റെ പ്രതികാരം തീര്‍ക്കുന്നതിനായിരുന്നുവെന്ന് പോലീസ് ചീഫ് അസിവെഡാ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജൂലായ് 20ന് രാവിലെ ബൈസൈക്കിളില്‍ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയില്‍ മറ്റൊരു സൈക്കിളില്‍ എത്തിയ ജോസഫ് ജെയിംസ് പപ്പാസ് (65) ആണ് രണ്ട് തവണ ഡോക്ടര്‍ക്ക് നേരെ നിറയൊഴിച്ചു കൊലപ്പെടുത്തിയത്. പട്ടാപകല്‍ (രാവിലെ 9 ന്) നടത്തിയ വെടിവപ്പിന് ശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. 1997 ഏപ്രിലിലായിരുന്നു പപ്പാസിന്റെ മാതാവ് മരിച്ചത്. പോലീസിന് ലഭിച്ച നിരവധി സൂചനകളില്‍ നിന്നാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. ഇന്ന് (ജൂലായ് 1 ) രാവിലെ പ്രതിയുടെ വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആയുധധാരിയായ പ്രതി ആത്മഹത്യ ചെയ്യാന്‍ സാധ്യധയുണ്ടെന്നും പോലീസിന് ലബിച്ച സൂചനകള്‍ വ്യക്തമാക്കുന്നു.

 

സംഭവത്തിന് ശേഷം പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാ ചിത്രം പോലീസ് പ്രസിദ്ധീകരിച്ചിരുന്നു.

 

വളരെ ആസൂത്രിതമായിരുന്ന കൊലപാതകമെന്ന് പോലീസ് ചീഫ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന പപ്പാസിന്റെ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇയ്യാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

You might also like

-