ദേവപ്രീതിക്കായി നരബലി;പിതാവ് സ്വന്തം മക്കളെ കഴുത്തറുത്ത് കൊന്നു
ജോധ്പുരിൽ ഇരുപത്തിയെട്ടുകാരനാണ് റംസാൻ നോമ്പുമായി ബന്ധപ്പെട്ട് മകളെ ബലിനൽകിയത്. സംഭവുമായി ബന്ധപ്പെട്ട് നവാബ് അലി ഖുറേഷിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജോധ്പുർ: ദേവപ്രീതിക്കായി യുവാവ് നാലുവയസുള്ള മകളെ കഴുത്തറുത്ത് കൊന്നു. ജോധ്പുരിൽ ഇരുപത്തിയെട്ടുകാരനാണ് റംസാൻ നോമ്പുമായി ബന്ധപ്പെട്ട് മകളെ ബലിനൽകിയത്. സംഭവുമായി ബന്ധപ്പെട്ട് നവാബ് അലി ഖുറേഷിയെ പോലീസ് അറസ്റ്റ് ചെയ്തു.
മകളായ റിസ്വാനയെ വ്യാഴാഴ്ച മാർക്കറ്റിൽ കൊണ്ടുപോയി ഇഷ്ടപ്പെട്ടതെല്ലാം ഖുറേഷി വാങ്ങിനൽകി. വളരെ അധികം സ്നേഹിക്കുന്നതായും ഇയാൾ മകളോട് പറയുകയും ചെയ്തു. അന്ന് രാത്രി വീട്ടുകാരെല്ലാം ഉറങ്ങിയ സമയം മകളെ എടുത്തുകൊണ്ടുപോയി താഴെ നിലയിലെ മുറിയിൽ എത്തിച്ചു. പിന്നീട് മകളുടെ കഴുത്തറുത്ത് ബലി നൽകി. ഇതിനു ശേഷം തിരികെ മുറിയിലെത്തി ഉറങ്ങുകയും ചെയ്തു.
പുലർച്ചെ ഖുറേഷിയുടെ ഭാര്യ ഉണർന്നപ്പോൾ റിസ്വാനയെ കാണാനില്ല. ഇതോടെ തെരച്ചിൽ നടത്തുകയും താഴെ നിലയിലെ മുറിയിൽ രക്തത്തിൽ കുളിച്ച് റിസ്വാനയെ കണ്ടെത്തി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മകൾ പൂച്ചയുടെ ആക്രമണത്തിൽ മരിച്ചതായിരിക്കാമെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കാൻ ഖുറേഷി ശ്രമം നടത്തി.
എന്നാൽ കൊലപാതകമാണെന്നു ഭാര്യ ഉറച്ചുനിൽക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുനിന്നാരും വീട്ടിലേക്ക് രാത്രിയിൽ പ്രവേശിച്ചിട്ടില്ലെന്ന് മനസിലായി. ഇതോടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ഖുറേഷ് സത്യം വെളിപ്പെടുത്തുകയുമായിരുന്നു.